Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]
വായിച്ചു നോക്കിയിട്ടില്ല അക്ഷര തെറ്റുകൾ ഉണ്ടാകാം.ശ്രദ്ധിക്കുക. വൈകിയെന്ന് അറിയാം ന്യായീകരിക്കാൻ എൻ്റെ കയ്യിൽ ഒന്നുമില്ല.
കഴിഞ്ഞ പാർട്ടുകളിൽ സപ്പോർട്ട് ചെയ്തവർക്കും കാത്തിരുന്നവർക്കും നന്ദി കുറിക്കുന്നു.
മന്ത്രവാദി 🪄
**********
ഹോൺ മുഴക്കി കൊണ്ട് വെള്ള fortuner നു നേരെ വേഗതയിൽ പാഞ്ഞു വരുന്ന ലോറിയെ കണ്ട് ഭവാനിയും മാധവനും ഭയന്നു. ഇടവഴിയിൽ നിന്നും അപ്രതീക്ഷിതമായി കയറിവന്ന മറ്റൊരു കാറിലേക്ക് ആ ലോറി ഇടിച്ചു കയറി. തലകുത്തനെ മറിഞ്ഞ കാർ fortuner ൻ്റെ ഹെഡ്‌ലൈറ്റ് തകർത്തുകൊണ്ട് അവർക്ക് മുമ്പിൽ കിടന്നു. കൃത്യസമയത്ത് ബ്രേക്ക് ചെയ്തത് കൊണ്ട് ഇരുവർക്കും തലനാരിഴയ്ക്ക് മരണത്തിൽ നിന്നും വഴുതി വരാൻ കഴിഞ്ഞു. വണ്ടി നിർത്തിയ മാധവൻ വേഗം തന്നെ മറിഞ്ഞു കിടക്കുന്ന കാറിൻ്റെ അരികിലേക്ക് ചെന്നു. അപകടത്തിൽ പെട്ട യാത്രക്കാരെ പരിക്കുകളോടെ കാറിൽ നിന്നും പെട്ടെന്ന് തന്നെ മാധവന് രക്ഷിക്കാൻ സാധിച്ചു. നിയന്ത്രണം വിട്ട ലോറി ഡ്രൈവറിനെ നാട്ടുകാർ ചേർന്ന് കൈകാര്യം ചെയ്യുന്നത് എതിർക്കാതെ തൻ്റെ വണ്ടിയും എടുത്ത് അയൽ അവിടെ നിന്നും പോയി. Ac ഇട്ടിരുന്ന കാറിനുള്ളിൽ അപ്പോഴും ഇരുവരുടെയും ഹൃദയമിടിപ്പ് കേൾക്കാമായിരുന്നു.
###
അൽപ ദൂരത്തെ യാത്ര ആയതുകൊണ്ട് തന്നെ ഇരുവരും പരസ്പരം യാതൊന്നും സംസാരിച്ചില്ല. സൂര്യമംഗലത്ത് നിന്നും കാവ് വഴിയാണ് ചെമ്പകശ്ശേരിയിലേക്ക് എളുപ്പം. കാവിൻ്റെ മുന്നിലെ തിരക്കിനെ കടന്നുകൊണ്ട് balano മുന്നോട്ട് ചലിച്ചു. ഭദ്ര ചൂണ്ടി കാണിച്ച അത്യാവശ്യം വലിയ ഒരുനില വീടിനു മുന്നിൽ അവൻ വണ്ടി നിർത്തി. അധികം ആർഭാടം ഒന്നും തോനിച്ചില്ലെങ്കിലും കാണാൻ പ്രൗഡി ഉള്ളൊരു വീടായിരുന്നു അത്. ചെടികളും മറ്റും നട്ടു വളർത്തി മുറ്റത്തിൻ്റെ ഭംഗി നിലനിർത്തിയിട്ടുണ്ട്, ഭദ്രയുടെ പണിയാവുമെന്ന് കാശി ഊഹിച്ചു. വണ്ടിയിൽ നിന്നും ആവേശത്തിൽ ഇറങ്ങിയെങ്കിലും അകത്തേക്ക് കയറാൻ അവൾക്കൊരു ചടപ്പ് തോന്നിയിരുന്നു. അതുകണ്ട കാശി അവൾക്ക് അരികിലേക്ക് നിന്ന് കയറാം എന്ന് കൈ കൊണ്ട് കാണിച്ചു. അകത്ത് മുഴങ്ങിയ കോളിംഗ്ബെല്ലിൻ്റെ ശബ്ദത്തിന് മറുപടിയായി അവർക്ക് മുമ്പിൽ ചെമ്പകശ്ശേരിയുടെ വാതിൽ തുറക്കപ്പെട്ടു. പുറത്ത് നിൽക്കുന്ന ഭദ്രയെ കണ്ട് അരിശം കേറിയെങ്കിലും ഇന്നലെ കിട്ടിയ വിവരം വച്ച് അത് പുറത്ത് കാണിക്കാതെ അവൾ ഇരുവരെയും സ്വീകരിച്ച്
💬 Comments
View all comments