0%

Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]

മോൾ പോലെ വളർത്തിയ ഒരുത്തി എൻ്റെ സ്വപ്നങ്ങൾ എല്ലാം തകർത്ത് ഇറങ്ങിപ്പോയി. അത് സാരമില്ല ഇഷ്ടപ്പെട്ട ആളുടെ കൂടെ അല്ലെ. ഇനി സുഭദ്രയെ കൂടെ കൊണ്ട് പോയാൽ മിണ്ടാനും പറയാനും ആരും ഇല്ലാതെ ഞാൻ .... "

അത്രയും പറഞ്ഞുകൊണ്ട് പത്മാവതി കരച്ചിൽ തുടങ്ങിയിരുന്നു.

" ദേവേട്ടാ.. അമ്മ വിളിക്കുന്നു ഒന്ന് വരുമോ?"

വാതിൽ തുറന്ന് പുറത്തേക്ക് തലയിട്ട ഭദ്ര കാശിയെ അകത്തേക്ക് വിളിച്ചു. പത്മാവതിയുടെ കള്ളക്കരച്ചിൽ ഗൗനിക്കാതെ അവൻ സുഭദ്ര കിടക്കുന്ന മുറിയിലേക്ക് നടന്നു. ആരും കാണാതെ അവനെ നോക്കി പത്മാവതി ചുണ്ട് നനച്ചു.

കൈ കാലുകൾക്ക് ചലനമില്ലാതെ കിടക്കുന്ന സുഭദ്രയെ കാശിക്ക് സഹതാപത്തോടെ അല്ലാതെ നോക്കാൻ കഴിഞ്ഞില്ല. പക്ഷേ ഭദ്രയുടെ മുഖത്ത് നല്ല തെളിച്ചം ഉണ്ടായിരുന്നു. അമ്മയുടെ അടുത്ത് എത്തിയത് കൊണ്ടാവാം എന്ന് അവൻ ഊഹിച്ചു.

" അമ്മേ ഇതാ ദേവേട്ടൻ "

അവനെ അമ്മയ്ക്ക് പരിചയപ്പെടുത്തിയപ്പോൾ അവളുടെ മുഖത്ത് സന്തോഷവും അല്പം നാണവും നിറഞ്ഞിരുന്നു. അവനെ കണ്ടതിൽ സുഭദ്രയുടെ മുഖത്തും സന്തോഷവും സമാധാനവും വന്നിരുന്നു.

" കാശിദേവ് എന്നാ പേര്, എല്ലാം ഭദ്ര പറഞ്ഞിരുന്നു. അമ്മേനേം ഞങ്ങളുടെ കൂടെ കൊണ്ട് പോവാൻ വന്നത്. പക്ഷെ ആ പുറത്ത് നിക്കുന്ന സ്ത്രീ സമ്മതിക്കുന്നില്ല. അമ്മ വരുന്നോ ഞങ്ങളുടെ കൂടെ ?"

സുഭദ്രയുടെ കയ്യിൽ പിടിച്ച് കൊണ്ട് അവൻ ചോദിച്ചു.

" ഞാൻ എങ്ങനെയാ മോനെ ഈ അവസ്ഥയിൽ വരുന്നേ. ഇനി എത്രകാലം ഉണ്ടെന്ന് വച്ചാ, ഞാൻ ഇവിടെ ഇങ്ങനെ കിടന്നോളം. നിങ്ങളെയും കൂടെ കഷ്ടപ്പെടുത്താൻ നിക്ക് വയ്യ കുട്ട്യേ. ഭദ്രേ മോന് കുടിക്കാൻ എന്തെങ്കിലും

💬 Comments

View all comments