Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]
കൊടുക്ക് നീ"
" എനിക്കൊന്നും വേണ്ടമ്മേ. ഭദ്ര ചെന്ന് വേണ്ടതൊക്കെ എടുക്ക്"
സുഭദ്രയുടെ സംസാരം ഭദ്രയിൽ നന്നായി വിഷമം ഉണ്ടാക്കിയിരുന്നു. തൻ്റെ പിന്നിൽ നിൽക്കുന്ന അവളെ തിരിഞ്ഞു നോക്കിക്കൊണ്ട് പറഞ്ഞ കാശി കാണുന്നത് കരച്ചിലിൻ്റെ വക്കിൽ എത്തി നിൽക്കുന്ന ഭദ്രയെ.
" ന്തിനാ അമ്മേ ഇങ്ങനൊക്കെ പറയണേ. എൻ്റെ കൂടെ അല്ലെ വരാൻ പറഞ്ഞത് , പിന്നെന്തിനാ മടിക്കുന്നേ? വാ നമ്മക്ക് പോവാം. ഇവിടെ നിന്നാ ആരാ നോക്കുന്നേ? അമ്മായി നോക്കില്ല അമ്മയെ എനിക്കുറപ്പാ"
കരഞ്ഞു തുടങ്ങിയ ഭദ്രയുടെ കയ്യിൽ അവൻ്റെ ബലിഷ്ഠമായ കൈ മുറുകിയിരുന്നു. ഒരുതരം കരുതൽ പോലെ അതവൾക്ക് ആശ്വാസമേകി.
" അങ്ങനൊന്നും ഇല്ല മോളെ. മോൾ ഇടക്ക് വന്ന് എന്നെ കണ്ടാ മതി. പറ്റുന്നത്രം ഇവിടെ തന്നെ ജീവിക്കട്ടെ ഞാൻ. എൻ്റെ മോൾ സന്തോഷായിട്ട് ഇരുന്ന മതി എനിക്ക്. മോള് പോയി ഡ്രസ്സ് ഒക്കെ എടുത്ത് വെക്ക്."
കണ്ണുകൊണ്ടുള്ള അവൻ്റെ സമ്മതവും കിട്ടിയ ഭദ്ര തൻ്റെ മുറിയിലേക്ക് ചെന്ന് ആവശ്യമായ എല്ലാം പാക്ക് ചെയ്യാൻ തുടങ്ങി.
" മോനെ... നിങ്ങൾ തമ്മിലുള്ള കര്യങ്ങൾ എല്ലാം എനിക്ക് അറിയാം, മോൻ്റെ കൂടെയാണ് അവൾ ഉള്ളതെന്ന് അറിയുന്ന വരെ ഞാൻ ഭയന്നിരുന്നു. ഇപ്പൊ എൻ്റെ സമയവും അടുത്തു. എൻ്റെ കുട്ടിക്ക് മുന്നിൽ ഒരുപാട് അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട് അതിൽ നിന്നുള്ള സംരക്ഷണം ആണ് മോൻ. എൻ്റെ കുട്ട്യേ ധൈര്യമായി ഏൽപ്പിക്കാൻ എനിക്ക് നിയേ ഉള്ളൂ. കാലത്മവേദം നിനക്ക് ഉപകാരപ്പെടും, സമയം ആകുമ്പോൾ അത് നിന്നെ അതിൻ്റെ അരികിൽ എത്തിക്കും. തമാശയായി തോന്നുണ്ടാവും അല്ലേ, പക്ഷേ നീ കണ്ട
💬 Comments
View all comments