0%

Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]

ആവിർഭവ... 🪄

കഥ വൈകാൻ പല കാരണങ്ങൾ ഉണ്ട്. നിങ്ങളെ മടുപ്പിക്കാൻ എനിക്ക് ആഗ്രഹവുമില്ല. നല്ല മൂഡിൽ ഇരുന്ന് എഴുതുമ്പോൾ മാത്രമേ എഴുത്തുകൾക്ക്  വായനക്കാരെ പിടിച്ചിരുത്താൻ കഴിയുകയുള്ളൂ. ഈ ഭാഗത്തിൽ ചില സംഭാഷണങ്ങൾ ആവശ്യമില്ലാത്ത പോലെ എനിക്ക് തോന്നി എങ്കിലും ചേർത്തിട്ടുണ്ട്. വായിച്ചിട്ട് അഭിപ്രായം പറയുക. ലൈക്സ് and comment ഇടുന്ന എല്ലാവരെയും എൻ്റെ  മായകളിൽ ഞാൻ ഓർക്കുന്നു. കുറച്ചുകൂടെ ലൈക്സ് പ്രതീക്ഷിക്കുന്നു.

കാശിയുടെ പെണ്ണിനെ ഇവിടെ ചേർക്കാം കഴിഞ്ഞ ഭാഗത്തിൽ ചേർത്തിരുന്നു പക്ഷേ വന്നില്ല.

കഥാപാത്രങ്ങളുടെ വയസും മറ്റും കഴിഞ്ഞ ഭാഗങ്ങളിൽ (അവരുടെ ഇൻട്രോയിൽ) ചേർത്തിട്ടുണ്ടായിരുന്നു. ദേവു ആണ് ആ തറവാട്ടിലെ ഏറ്റവും ഇളയ കുട്ടി.

അക്ഷരതെറ്റുകൾ ഉണ്ടെങ്കിൽ അറിയിക്കുക.

********

ശക്തമായി വീശിയ കാറ്റിൽ ചുറ്റും കത്തിക്കൊണ്ടിരുന്ന വിളക്കുകൾ എല്ലാം കെട്ടു. ഹോമകുണ്ടത്തിലെ അഗ്നിക്ക് പോലും അതിനെ തരണം ചെയ്യാൻ കഴിഞ്ഞില്ല. തൂക്കുവിളക്കുകൾ തമ്മിൽ കൂട്ടിയിടിച്ച ശബ്ദം ആ മുറിക്കുള്ളിൽ കെട്ടിക്കിടന്നു. ഹോമകുണ്ടത്തിനരികിൽ ഇരുന്ന രണ്ടുകണ്ണുകൾ പരസ്പരം നോക്കി , ഇരുവരിലും എന്താണ് നടക്കുന്നതെന്ന് അറിയാതെയുള്ള ഭാവം മാത്രം. കാറ്റിൽ പറക്കുന്ന കഴുത്തിലെ ചുവന്ന ഉത്തരീയം കൈകളിൽ ഭദ്രമാക്കി ആഭിചാരക്രിയ ചെയ്തുകൊണ്ടിരുന്ന മായൻ കണ്ണു തുറന്നു. മന്ത്രങ്ങൾ ഉച്ചരിച്ച ചുണ്ടുകൾ നിശ്ചലമായി,

ചുവന്ന ഞരമ്പുകൾ നിറഞ്ഞ കണ്ണിൽ പൂജ തടസപ്പെട്ട രോക്ഷം ഉണ്ടായിരുന്നു.

" എന്ത് പറ്റി മായൻ?"

ആകാംഷയോടെ മുന്നിൽ ഇരുന്ന ഒരാൾ ചോദിച്ചു.

"ഹ്മ്മ്...കർമം തടസപ്പെട്ടിരിക്കുന്നു. "

കത്തിയമരുന്ന ഹോമകുണ്ടത്തിലെ അഗ്നിയെ നോക്കി മായൻ മറുപടി പറഞ്ഞു.

" എന്നുവച്ചാൽ? അപ്പോ ഇത്രേം നാൾ ചെയ്ത കർമങ്ങൾ ഒക്കെ?"

സങ്കടവും ദേഷ്യവും

💬 Comments

View all comments