Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
എന്താണ് ഇനി ചെയ്തു തരേണ്ടത്, എന്ത് വിലകൊടുത്തും നമുക്ക് നേടേണ്ടത് സ്വന്തമാക്കണം, സൂര്യമംഗലം എന്നെന്നേക്കുമായി ഇല്ലാവാതാവണം. ഞങ്ങൾ പത്മാവതിയെ വിളിച്ച് കര്യങ്ങൾ തിരക്കാം "
" എത്രയും പെട്ടെന്ന് എല്ലാവരും ഇവിടെ എത്തണം"
ഉള്ളിലെരിയുന്ന പകയെ ആളിക്കത്തിച്ചുകൊണ്ടുളള അവരുടെ ചോദ്യത്തിന് മായൻ മറുപടി നൽകി. മൊബൈലിലേക്ക് വന്ന കോൾ അറ്റൻഡ് ചെയ്യാൻ ഇരുവരും പുറത്തേക്ക് നടന്നു.
###
" ഒന്ന് നിന്നേ, എൻ്റെ മോനെ കളഞ്ഞിട്ട് നീ ഇവൻ്റെ കൂടെ പോകാൻ തീരുമാനിച്ച സ്ഥിതിക്ക് എടുക്കേണ്ടതെല്ലാം എടുത്ത് എൻ്റെ വീട്ടിൽനിന്ന് ഇറങ്ങിക്കോണം... മോളും .. തള്ളയും. കേട്ടല്ലോ. "
പ്രതീക്ഷകൾ എല്ലാം തകർന്ന അവസ്ഥയിൽ കത്തുന്ന കണ്ണുകളോടെ പത്മാവതി ഭദ്രയെ നോക്കി അലറി.
"മോളെ നേരം വെളുത്തിട്ട് പോയി എല്ലാം എടുക്കാം, മോള് വാ "
നിസ്സഹായതയോടെ പത്മാവതിയെ നോക്കി നിന്ന ഭദ്രയോടായി ഭവാനി പറഞ്ഞു.
മാലതിയുടെയും മുത്തശ്ശിയുടെയും കൂടെ ഇരുവരും ചേർന്നു. മാധവൻ മറ്റെന്തോ ആവശ്യത്തിൻ്റെ പേരും പറഞ്ഞ് വേറെ വഴിക്കും പോയി.
നീല balano സൂര്യമംഗലത്തിൻ്റെ കവാടം കടന്ന് മുറ്റത്ത് ഒതുക്കി നിർത്തി. ഡ്രൈവിംഗ് സീറ്റിൽ നിന്നും ഇറങ്ങിയ മാലതി അമ്മയെ ശ്രദ്ധയോടെ ഇറക്കി.
" ഇറങ്ങുന്നില്ലേ?"
ഇറങ്ങാൻ മടിച്ചിരുന്ന ഭദ്രയോട് കാശി ചോദിച്ചു.
" വാ ഇറങ്ങ് "
ഭദ്രയുടെ കൈ പിടിച്ച് കാശി ആവശ്യപ്പെട്ടു. ഇടത് ഡോറിലൂടെ ഇരുവരും ഇറങ്ങി. മാധവൻ വഴി ഏറെക്കുറെ തറവാട്ടിൽ ന്യൂസ് പരന്നിരുന്നു. ആ കാഴ്ച കാണാൻ കാവിൽ നിന്നും തിരിച്ചെത്തിയ പിള്ളേരും അമ്മമാരും എല്ലാം തന്നെ ഉമ്മറത്ത് കൂടിനിന്നു.
" മാലതി വിളക്കെടുത്തോ,ആദ്യമായി കയറുന്നത്
💬 Comments
View all comments