Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
നിറഞ്ഞ ശബ്ദത്തോടെ മറ്റെയാൾ ചോദിച്ചു.
" എല്ലാം പാഴായി, ഹ്രാ...അവളുടെ ആത്മാവിനോട് അടുക്കാൻ കഴിയുന്നില്ല. ശക്തി ക്ഷയിച്ച അവളുടെ ആത്മാവിന് ഏതോ ദൈവശക്തി കവചമായി തീർന്നിരിക്കുന്നു. നമ്മുടെ മന്ത്രശക്തിക്ക് അതിനെ തകർക്കാൻ കഴിയുന്നില്ല. ആ... ആ"
വിജയത്തിൽ നിന്നും തോൽവിയിലേക്ക് നിമിഷങ്ങളുടെ വ്യത്യാസത്തിൽ വീഴേണ്ടി വരുകയും മാസങ്ങളുടെ പ്രയത്നം വിഫലമാവുകയും ചെയ്തതിൽ മായൻ അലറി.
" ഇനി എന്താണ് വഴി, ഇവിടം കൊണ്ട് നിർത്താൻ അല്ല നമ്മൾ തുടങ്ങിയത്. പറ മായൻ ഇനി എന്താണ് ചെയ്യേണ്ടത്."
" എന്താണ് സംഭവിച്ചതെന്ന് എനിക്ക് നിശ്ചയമില്ല, ഏത് ശക്തിയാണെന്ന് അറിയാതെ ആ കവചം ഭേദിക്കാനും കഴിയില്ല, അതിന് ഒരുപാട് സമയം വേണം. അതിന് മുമ്പ് ബലിയായി ആയില്യം പിറന്ന ഒരാത്മാവ് വേണം. ശ്രീഭദ്രയിലേക്ക് അടുക്കാൻ ഇനി പ്രയാസമാണ്, പകരം മറ്റൊരാത്മാവ് ചെമ്പകശ്ശേരിയിൽ തന്നെ ഉണ്ട് "
" മായൻ ഉദ്ദേശിക്കുന്നത് സുഭദ്രയെ ആണോ"
" അതെ, അവൾ തന്നെ ആയില്യം പിറന്ന മറ്റൊരാത്മാവ്. പക്ഷേ അപ്പോഴും തടസമുണ്ട് "
" എന്ത് തടസം, ജീവച്ഛവമായി കിടക്കുന്ന അവളെ ഇവിടെ എത്തിക്കാൻ ഞാൻ തന്നെ ധാരാളം "
" കഴിയില്ല,ഇപ്പൊൾ സുഭദ്രയുടെ ജീവൻ്റെ ആധാരം ശ്രീഭദ്രയാണ്, അവളുടെ സാമിപ്യം ആണ് സുഭദ്രയെ നിലനിർത്തുന്നത്. അത് ഇല്ലാതാക്കാൻ ശ്രീഭദ്രയെ അവളിൽ നിന്നും അകറ്റണം, കർമങ്ങൾ എല്ലാം പുനരാരംഭിച്ച് സുഭദ്രയുടെ ആത്മാവിനെ ബലി നൽകണം, എന്നാൽ മാത്രമേ സർവാത്മപാലിനി ആയ തക്ഷകയെ കാലമോഹിനിക്ക് തടയാൻ കഴിയുകയുള്ളൂ. കലാമോഹിനി സംപ്രീതയായാൽ മാത്രമേ മഹിരൻ്റെ ആത്മാവിനെ കാലപാദത്തിൽ നിന്നും ഭൂമിയിലേക്ക് ആവാഹിക്കാൻ കഴിയുകയുള്ളൂ. "
" ഞങ്ങൾ
💬 Comments
View all comments