Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
ഓം ഹ്രീം... ആവിർഭവ 🪄
കഴിഞ്ഞ ഭാഗത്തിലെ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നു. പാർട്ട് ആയിട്ടാണ് ഇപ്പൊൾ ഹോം പേജിൽ കാണിക്കുന്നത് so കഴിഞ്ഞ പാട്ടുകളിൽ ലൈക് ചെയ്യാൻ വിട്ടുപോയവർ ഒന്നവിടെ വരെ ചെന്ന് എണ്ണം കൂട്ടാൻ മറക്കരുത്. മറക്കരുത് likes and comments are the fuels for pen!.
Enjoy the story gyss❤️
********
മുറിയിൽ കയറിയ കാശി തന്റെ ലാപ്ടോപ്പിലേക്ക് ഫോട്ടോസ് എല്ലാം കയറ്റിയ ശേഷം ബോക്സറും ഇട്ട് ഉറങ്ങാൻ കിടന്നു. എന്നത്തേയും പോലെ മധുരമുള്ള മെലഡി ഗാനത്തിൻ്റെ നേർത്ത ശബ്ദം മുറിയിൽ നിറഞ്ഞു. പിങ്ക് ചുരിദാറിൽ ഒതുങ്ങി നിന്ന പൂജയുടെ മുഖം അവൻ്റെ മനസിൽ ഒന്ന് മിന്നിമറഞ്ഞു.
"സുന്ദരിയണവൾ "
കാശി മനസിൽ പറഞ്ഞു. ഉറക്കത്തിൻ്റെ ആഴം കൂടുംതോറും അവൻ്റെ സ്വപ്നങ്ങൾക്ക് നീലനിറമായി മാറിയിരുന്നു.
" അവളെ കണ്ടില്ലേ ദേവാ ?"
നിലാവിനെ നോക്കി കുളപ്പടവിൽ കിടക്കുകയായിരുന്ന കാശിയുടെ കാതുകളിൽ ഇരുട്ടിൽ നിന്നും ഒഴുകിയെത്തിയ സ്ത്രീ സ്വരം അലയടിച്ചു. പടവുകളിൽ പ്രതിധ്വനിച്ച ആ ചോദ്യത്തിൽ പതറിയ കാശി എഴുന്നേറ്റിരുന്നു ചുറ്റും നോക്കി, കുറച്ചകലെ പടവിൽ വാടാർമല്ലി നിറത്തിലുള്ള സാരി ചുറ്റി തന്നെ നോക്കി ഇരുന്ന് ശാന്തമായി പുഞ്ചിരിക്കുന്ന സ്ത്രീ രൂപത്തിൻ്റെ തെളിമയാർന്ന മുഖം കണ്ടതും അവൻ ഞെട്ടി. ഒരു നിയന്ത്രണവും ഇല്ലാതെ അവൻ്റെ ചുണ്ടുകൾ മന്ത്രിച്ചു.
" അമ്മ!"
അപ്രതീക്ഷിതമായി അമ്മയെ കണ്ട അവൻ്റെ മുഖത്ത് നിലാവെളിച്ചം സന്തോഷത്തിലും സങ്കടത്തിലും തിളങ്ങി.
"എന്താടാ ഇങ്ങനെ മിഴിച്ചു നോക്കുന്നേ?. പേടിച്ച് പോയോ എൻ്റെ കുട്ടി? "
അവൻ്റെ അരികിലേക്ക് നടന്നുകൊണ്ട് അവൾ ചോദിച്ചു.
💬 Comments
View all comments