0%

Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]

ഒരു ഇള്ളാകുഞ്ഞ് വന്നിരിക്കുന്നു.... നീ സ്വപ്നം കാണാറുള്ള ആ സുന്ദരിക്കുട്ടിയെ തന്നാ ഞാൻ ഉദ്ദേശിച്ചേ. അമ്മ കാണിച്ച് തരാം ആ നിലാവുപോലെ നനുത്ത നീലകണ്ണുള്ള ചന്ദ്രികയെ "

അവനെ നോക്കി സ്നേഹത്തോടെ അവളതുപറഞ്ഞപ്പോൾ അവൻ്റെ മുഖത്ത് ആശ്ചര്യം നിറഞ്ഞു.

" അമ്മക്കെങ്ങനെ അറിയാം ? ഞാൻ... ഞാൻ ആരോടും പറഞ്ഞിട്ടില്ല , അവളുടെ മുഖം പോലും നേരെ കണ്ടിട്ടില്ല.. പേടിച്ചരണ്ട രണ്ട് നീല കണ്ണുകൾ മാത്രം "

" വൈകാതെ നീ അവളെ സ്വന്തമാക്കും അവൾക്ക് കാവലാകും "

" എനിക്കിഷ്ടയില്ലെങ്കിലോ "

"നിനക്കിഷ്ടപ്പെടും അവളെ , ഇഷ്ടപ്പെടാതിരിക്കാൻ കഴിയില്ല നിനക്ക് . അതൊക്കെ പോട്ടെ എൻ്റെ മാലതി എന്ത് പറയുന്നു സുഖമല്ലേ അവൾക്ക് ? നിൻ്റെ അനിയത്തിക്കോ? "

" എല്ലാവർക്കും സുഖം , സന്തോഷത്തോടെ ഇരിക്കുന്നുണ്ട് പോരെ "

ശ്രീദേവിയുടെ താടിയിൽ പിടിച്ചുകൊണ്ട് അവൻ പറഞ്ഞു.

" ശെരി ശെരി നേരം ഒരുപാട് ആയി ഉറങ്ങിക്കോ നീ "

" അമ്മ പോകുവാണോ? ഇനിയെന്ന് വരും? "

ചോദ്യങ്ങൾ എല്ലാം അവൻ്റെ ഉള്ളിലെ കുഞ്ഞ് കാശിയിൽ നിന്നും വന്നതായിരുന്നു.

" എനിക്ക് നിന്നെ കാണാൻ തോന്നുമ്പോൾ ഒക്കെ വരും ഇനി വിളിക്കാതെ പോകില്ല പോരെ "

" അത് മതി. ഞാൻ ഇവിടെ മടിയിൽ കിടക്കാം , എനിക്കാ പാട്ട് കേൾക്കാൻ തോന്നുന്നുണ്ട് "

അവളുടെ മുഖത്ത് നോക്കി ഒരു അപേക്ഷ എന്നോണം അവൻ പറഞ്ഞു. അവൻ്റെ ആവശ്യത്തെ തള്ളിക്കളയാൻ ശ്രീദേവിക്ക് കഴിഞ്ഞില്ല. മടിയിൽ കിടക്കുന്ന കാശിയുടെ നെറ്റിയിൽ ചുംബിച്ചുകൊണ്ട് പണ്ട് അവനെ ഉറക്കാൻ

💬 Comments

View all comments