0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

ഓം ഹ്രീം ... ആവിർഭവ 🪄

അക്ഷര തെറ്റുകൾ ഉണ്ടെങ്കിൽ അഭിപ്രായത്തോടൊപ്പം കമൻ്റ് ബോക്സിൽ അറിയിക്കണേ. എക്സാം തിരക്കിൽ പെട്ടത് കൊണ്ടാണ് ലേറ്റ് ആയത്. അടുത്ത ഭാഗം ഉടനെ തരാൻ നോക്കാം. Hope you will enjoy the story.

**********

സൂര്യമംഗലം തറവാടിൻ്റെ സർവ്വ പ്രൗഡിയും ചേർന്ന രൂപമായിരുന്നു ചന്ദ്രശേഖരൻ. അധ്യാപകൻ ആയ ശേഖരൻ തനിക്ക് കിട്ടിയ കുടുംബ സ്വത്തുകൊണ്ട് സ്‌കൂൾ പണിതു. ആ നാട്ടിലുള്ളവർക്ക് അതൊരു വല്യ ആശ്വാസമായിരുന്നു. പിന്നീട് ബാക്കി ഉണ്ടായിരുന്ന സ്വത്തും തൻ്റെ സമ്പാദ്യവും ചേർത്ത് ഒരു ഹോസ്പിറ്റലും പണിയാൻ തീരുമാനിച്ചു. അതിൽ മറ്റുപ്രമാണിമാരും താൽപര്യം കാണിച്ചപ്പോൾ അത്യാവശ്യം സൗകര്യങ്ങളോടുകൂടിയ ഒരു ഹോസ്പിറ്റലും ചെറുവന്നൂർക്കാർക്ക് സ്വന്തമായി.

മകൻ്റെ പക്വതയാർന്ന പ്രവൃത്തിയും തീരുമാനങ്ങളും ശേഖരൻ്റെ അച്ഛൻ ഏറെ ബഹുമാനിക്കുകയും തനിക്ക് ശേഷം തറവാടിൻ്റെ അധികാരം മൂത്ത മകനായ ചന്ദ്രശേഖരനായിരിക്കുമെന്നും പ്രഖ്യാപിച്ചു. അത് ചന്ദ്രശേഖൻ്റെ സഹോദരൻ രാമശേഖരനിൽ കടുത്ത നീരസം ഉണ്ടാക്കി. പോകെ പോകെ ഇരുവർക്കും കല്യാണവും കഴിഞ്ഞു. ചന്ദ്രശേഖരനു വധുവായി ഭവാനിയും രാമനു വധുവായി സീതയേയും അവർ തന്നെയാണ് കണ്ടെത്തിയത്.

അച്ഛനിൽ നിന്ന് അകൽച്ച തോന്നിയ രാമശേഖരൻ തൻ്റെ അവകാശങ്ങളും വാങ്ങി ഭാര്യയേയും കൂട്ടി മറ്റൊരു നാട്ടിലേക്ക് പോയി. അച്ഛൻ്റെ കാലശേഷം ചന്ദ്രശേഖരൻ ചെറുവന്നൂർക്കാരുടെ പ്രധാന പ്രമാണിയും നാട്ടുക്കാരുടെ ബഹുമാന്യനായ അധ്യാപകനും ആയി. ഭവാനി തറവാട്ടിലെ പുറം പണിക്കാരുടെ പ്രിയപ്പെട്ട ഭവാനിയമ്മയും ആയി. മകൻ്റെ രണ്ടു മക്കളെ കാണാനുള്ള ഭാഗ്യമേ ദൈവം ശേഖൻ്റെ അച്ഛനും അമ്മയ്‌ക്കും കൊടുത്തുള്ള. മകൻ്റെ കയ്യിൽ തറവാട് ഭദ്രമാണെന്ന സമാധാനത്തിൽ ഇരുവരും എന്നന്നേക്കുമായി കണ്ണടച്ചു . കാലങ്ങൾ പോകെ ബിസിനസിൽ നഷ്‌ടംവന്ന ഓരോ പ്രമാണിമാരുടെയും മക്കൾ ഹോസ്പിറ്റലിൽ അവർക്കുള്ള ഓഹരിയും വാങ്ങി പോയി.

അങ്ങനെ ഹോസ്പിറ്റൽ സൂര്യമംഗലത്തിൻ്റെ അധികാരത്തിൽ ആയി. അതോടെ കണ്ണൂരിൻ്റ ഹൃദയഭാഗത്തേക്ക് ആ ഹോസ്പിറ്റൽ വ്യാപിക്കുകയും ചെറുവന്നൂറിലേത് ഒരു ക്ലിനിക്കായി മാറുകയും

💬 Comments

View all comments