Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]
ബിസിനസിൽ നഷ്‌ടംവന്ന ഓരോ പ്രമാണിമാരുടെയും മക്കൾ ഹോസ്പിറ്റലിൽ അവർക്കുള്ള ഓഹരിയും വാങ്ങി പോയി.
അങ്ങനെ ഹോസ്പിറ്റൽ സൂര്യമംഗലത്തിൻ്റെ അധികാരത്തിൽ ആയി. അതോടെ കണ്ണൂരിൻ്റ ഹൃദയഭാഗത്തേക്ക് ആ ഹോസ്പിറ്റൽ വ്യാപിക്കുകയും ചെറുവന്നൂറിലേത് ഒരു ക്ലിനിക്കായി മാറുകയും ചെയ്തു. സ്വന്തം സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം കൊണ്ടുവരുകയും പ്രിൻസിപ്പാളായി ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുകയും ചെയ്തു ശേഖരൻ .ഭാര്യയെ വളരെ അധികം സ്നേഹിക്കുന്ന ചന്ദ്രശേഖരൻ അച്ഛനെ കടത്തി വെട്ടി അഞ്ചു മക്കൾക്ക് ജന്മം നൽകി.
മൂത്തപുത്രൻ മാധവനെ കോളേജ് ജീവിതം കഴിഞ്ഞ് സൂര്യമംഗലം മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൻ്റെ ചെയർമാൻ ആയി നിയമിച്ചു. ഭാര്യ മീനാക്ഷി ഒരു കോളേജ് അധ്യാപികയാണ്. മക്കൾ അഞ്ചന, അരവിന്ദ്. ശേഖരൻ തൻ്റെ സ്ഥാനത്തേക്ക് കരുതി വച്ചിരിക്കുന്നത് മാധവനെ ആണ്.
രണ്ടാമതായി ജനിച്ചത് ഒരു സുന്ദരിയായിരുന്നു. ശ്രീദേവി. എല്ലാ വീട്ടിലും ഒരു തലതെറിച്ചത് ഉണ്ടാവുല്ലൊ, സൂര്യമംഗലത്തെ തലതെറിച്ചത് ശ്രീദേവി ആണ്. വച്ചെടുത്ത് നിക്കാതെയുള്ള പുള്ളി പാവടക്കാരിയെ മാധവന് വല്യ ഇഷ്‌മായിരുന്നു. അവൾക്കും . ശീദേവിയുടെ എല്ലാ തൊട്ടിത്തരത്തിനും കൂടെ നിൽക്കുന്ന ആളാണ് മാധവൻ. പഠിക്കാൻ പോയെടുത്തുന്നു പ്രേമിച്ച് വയറ്റിലുണ്ടാക്കി കൊണ്ട് വന്ന ശ്രീദേവിയെയും രഘുനാദിനേയും പെട്ടെന്ന് തന്നെ കെട്ടിച്ചു.
അവൾ ഓരാൺ കുഞ്ഞിനു ജന്മവും നൽകി. സൂര്യമംഗലത്തെ പുതിയ തലമുറയുടെ ആദ്യ പിൻഗാമി ആയി കാശിദേവ് വളർന്നു. അത് മാധവന് അത്ര ദഹിക്കുന്ന കാര്യമായിരുന്നില്ല. ഇക്കാലമത്രയും മാധവൻ കണ്ട സ്വപ്നങ്ങൾ ഒക്കെയും അവിടെ ഇല്ലാതായി. തൻ്റെ ഭാര്യയുടെ ആദ്യ പ്രസവം അലസി പോയത് മാധവനെ എറെ വിഷമത്തിൽ ആക്കിയിരുന്നു അതിൻ്റെ കൂടെ ഇതും. പക്ഷേ കാശിയുടെ മുഖം കണുന്നത്
💬 Comments
View all comments