Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]
വരെ മാത്രമേ അതിനായുസുണ്ടായിരുന്നു. ശേഖരൻ്റെ കാര്യവും മറിച്ചായിരുന്നില്ല.ആ ഓമനത്തമുള്ള മുഖം കണ്ടതും മാധവനിൽ പുഞ്ചിരി വിടർന്നു. കാശിയുടെ ഒന്നാം പിറന്നാൾ കഴിഞ്ഞ് രണ്ടാഴ്ചയ്ക്കു ശേഷം മീനാക്ഷി ഒരു പെൺകുട്ടിക്ക് ജന്മം നൽകി. അഞ്ചന മാധവ് .
മൂന്നാമതായി ജനിച്ചത് പരമേശ്വരൻ, ഭാര്യ സാവിത്രി ഇരുവരും സ്വന്തമായി ബിസ്സിനസ് ചെയ്യുന്നു, മക്കൾ ഗായത്രി, കല്യാണി .പിന്നെ ഉള്ളത് ഹരിഹരൻ ഭാര്യ ലക്ഷ്മി രണ്ടു പേരും IT ഫീൽഡിലാണ്. മക്കൾ നന്ദകുമാർ , വിഷ്‌ണു . ശേഖരൻ്റെ അവസാന സന്തതിയാണ് മാലതി . സൂര്യമംഗലം LP യിലെ അധ്യാപികയാണ്.
ഭർത്താവ് കൃഷ്‌ണദാസ് സ്ഥലം സബ് ഇൻസ്പെക്ടറും . ഒരേ ഒരു മകൾ ആണ് ദേവിക. ഇപ്പോൾ തറവാട്ടിലെ ഏറ്റവും ഇളയതാണ് ദേവിക അതിൻ്റെ എല്ലാ അഹങ്കാരവും അവൾക്കുണ്ട്. എല്ലാവരുടേയും ഓമനപുത്രിയാണ് അവൾ.
കാശിദേവും അഞ്ചനയും ഇണങ്ങിയും പിണങ്ങിയും വളർന്നു. ഇതിനിടയിൽ സൂര്യമംഗലത്തിൽ തൊട്ടിലുകളുടെ എണ്ണവും കൂടി. അമ്മയുടെ കൈയ്യിൽ തൂങ്ങി കാവിൽ പോവുന്നത് കാശിയുടെ പതിവായിരുന്നു. അമ്മയുടെ പാത പിന്തുടർന്ന അവൻ മത്സരം വന്നാലും പരീക്ഷ വന്നാലും കാവിൽ തൊഴുതിട്ടേ സ്കൂളിൽ പോകുമായിരുന്നുള്ളു. വീട്ടിൽ നിന്നും കാശിക്ക് ലഭിക്കുന്ന അഭിനന്ദനങ്ങളും വാത്സല്യവും അഞ്ചനയിൽ ചെറിയ അസൂയയ്ക്ക് മുളയിട്ടിരുന്നു. അത് വളരാൻ അതികം സമയം വേണ്ടിയിരുന്നില്ല. കാശിയുമായി സ്വന്തം അമ്മ തന്നെ അവളെ താരതമ്യം ചെയ്ത് കുറ്റപ്പെടുത്തിയിരുന്നു. അതവളിലെ അസൂയയ്ക്ക് വളമായി മാറി.
ഒരു ദിവസം സ്കൂൾ വിട്ടു വന്ന കാശി അമ്മ ആക്സിഡൻറ് പറ്റി ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞപ്പോൾ ഹോസ്പിറ്റലിലേക്ക് പോകണമെന്ന് വാശി പിടിച്ചു .അത് കണ്ട മാലതി അവനെ
💬 Comments
View all comments