Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]
സമാധാനിപ്പിക്കാൻ ചെറിയൊരു പരിക്കു മാത്രമേ ഉള്ളൂ എന്നു പറഞ്ഞു . പക്ഷേ ഹാളിലേക്ക് വന്ന മീനാക്ഷി കാശി കേൾക്കേ തന്നെ ശ്രീദേവിയെ ഐസിയുവിൽ നിന്നും മാറ്റിയോ എന്ന് മാലതിയോട് ചോദിച്ചു. ഐസിയു എന്ന് കേട്ടതും കാശിയുടെ മനസ്സിൽ പേടി നിറഞ്ഞു. വലിയ പ്രശ്നമുള്ളവരെ മാത്രമേ ICU വിൽ ചികിത്സിക്കുകയുള്ളൂ എന്ന് കാശി നേരത്തെ മനസ്സിലാക്കിയിരുന്നു .
പേടിച്ച് കണ്ണുനിറഞ്ഞ കാശി മീനാക്ഷിയോട് അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആവശ്യപ്പെട്ടു .പക്ഷേ മാലതി അവനെ സമാധാനിപ്പിക്കാൻ വേണ്ടി അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞു. കരയാൻ തുടങ്ങിയ കാശിയെ ഇരുവരും ചേർന്ന് ആശുപത്രിയിലേക്ക് കൂട്ടികൊണ്ട് പോയി. പോകുന്ന വഴിയിൽ കാവെത്തിയപ്പോൾ കാശി വണ്ടി നിർത്താൻ ആവശ്യപ്പെട്ടു. വണ്ടി നിർത്തിയതും വാതിൽ തുറന്നത് അവൻ നേരെ കാവിലേക്ക് ഓടി. നടയിലെത്തി മനസ്സിൽ തെളിഞ്ഞ സകല ദൈവങ്ങളെയും വിളിച്ച് അമ്മയ്ക്ക് ഒന്നും വരുത്തരുതെന്ന് കരഞ്ഞു കൊണ്ട് പ്രാർത്ഥിച്ചു.
വണ്ടിയിൽ ഇരുന്നു കരയുന്ന കാശിയെ പലതും പറഞ്ഞ് സമാധാനിപ്പിക്കാൻ മാലതി ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. ഐസിയുവിന്റെ മുമ്പിൽ എത്തിയതും അവിടെ കൂടിനിന്ന വല്യച്ചനേയും അച്ഛനെയും ചെറിയച്ഛന്മാരെയും കണ്ടവൻ അവർക്ക് അരികിലേക്ക് ഓടി. മാധവനെ കെട്ടിപ്പിടിച്ചുകൊണ്ട് അമ്മ എവിടെ എന്ന് ചോദിച്ച അവനോട് അമ്മയെ ഡോക്ടർ പരിശോധിക്കുകയാണെന്നും കുഴപ്പമില്ലെന്നും പറഞ്ഞു അവൻറെ മുടിയിൽ തലോടി .
" വലിയച്ഛാ എനിക്ക് അമ്മയെ കാണണം."
"അമ്മ ഇപ്പോൾ പുറത്തുവരുമെടാ . അതിനകത്ത് ആരെയും കയറ്റില്ല, അമ്മയ്ക്ക് കുഴപ്പമൊന്നുമില്ലെന്ന് ഡോക്ടർ ഇപ്പോ പറഞ്ഞിട്ട് പോയതേയുള്ളൂ."
കാശിയെ രഘുനാഥിന്റെ അടുത്താക്കിയിട്ട് മാധവൻ മീനാക്ഷിയുടെയും മാലതിയുടെയും നേർക്ക് നടന്നു.
" ഇവനെ എന്തിനാ ഇപ്പോ
💬 Comments
View all comments