0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

ഇങ്ങോട്ട് കൊണ്ടുവന്നത്?"

കാശി കേൾക്കാതിരിക്കാൻ ശബ്ദം കുറച്ചു കൊണ്ടാണ് മാധവൻ ചോദിച്ചത് .

"ഞാൻ പരമാവധി സമാധാനിപ്പിക്കാൻ നോക്കിയതായേട്ടാ ,പക്ഷേ അതിനിടയിൽ ഏട്ടത്തി ഐസിയുവിനെ പറ്റി ചോദിച്ചതും അവൻ കരയാൻ തുടങ്ങി ,വാശി പിടിച്ചപ്പോൾ വേറെ വഴിയില്ലാത്തതുകൊണ്ട് വന്നതാ "

മാലതി സാവദാനം പറഞ്ഞൊപ്പിച്ചു.

"കൊണ്ടുവരേണ്ടിയിരുന്നില്ല. അവൾ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല ,തലയ്ക്ക് നല്ല പരിക്കുണ്ടെന്നാണ് ഡോക്ടർ പറഞ്ഞത്."

ഉള്ളിലെ വിഷമമടക്കിപ്പിച്ച് മാധവൻ പറഞ്ഞു. പക്ഷേ അത് മാലതിയുടെ കണ്ണുകൾക്ക് താങ്ങാനായില്ല. ചുവരിലേക്ക് ചാരി വാ പൊത്തിപ്പിടിച്ചുക്കൊണ്ടവൾ ഏങ്ങലടിച്ചു. ചുറ്റും കൂടി നിൽക്കുന്ന എല്ലാവരിലും വിഷമം നിറഞ്ഞിരുന്നു. എന്നാൽ മീനാക്ഷിയെ ഇതൊന്നും ബാധിച്ചിരുന്നില്ല .മറ്റുള്ളവർക്ക് ഇതൊരു സംസാരവിഷയമാവാതിരിക്കാൻ അവൾ മുഖത്ത് സങ്കടഭാവം പ്രകടിപ്പിച്ചു നിന്നു.

മരണമെന്തെന്ന് മനസിലാക്കിയ ആ ഒമ്പത് വയസ്സുക്കാരനെ എന്ത് പറഞ്ഞ് സമാധാനിപ്പിക്കണമെന്ന് ആർക്കുമറിയില്ലായിരുന്നു.

പുറത്തേക്ക് വന്ന ഡോക്‌ടറിൻ്റെ മുഖം കണ്ടപ്പോൾ തന്നെ എല്ലാവർക്കും കാര്യം മനസ്സിലായിരുന്നു. വൈകാതെ അമ്മയുടെ വിയോഗമറിഞ്ഞ കുഞ്ഞു കാശിയുടെ കാതുകൾ അടഞ്ഞു. കണ്ണുകൾ അനിയന്ത്രിതമായി നിറഞ്ഞൊഴുകി. അമ്മ പറഞ്ഞു തന്ന കഥകളിലൊക്കെ ചീത്തയായവർ ആണ് മരിക്കാറ് അപ്പൊ എൻ്റെ അമ്മ ചീത്തയാണോ?. താൻ സ്‌കൂളിൽ പഠിച്ച പാഠപുസ്തകത്തിലെ ദൈവത്തിന് പ്രിയപ്പെട്ടവരെ ആണ് ദൈവം ആദ്യം വിളിക്കുക എന്ന വരികൾ അവൻ്റെ മനസിലൂടെ തടയില്ലാതെ ഒഴുകി നടന്നു. അപ്പൊ അമ്മ ദൈവത്തിനു പ്രിയപ്പെട്ടവൾ ആണോ?. ആ കുറഞ്ഞ സമയം കൊണ്ട് കുഞ്ഞു കാശിയുടെ മനസ് കാടുകയറിയിരുന്നു.

"ദേവാ... അമ്മ മരിച്ചാൽ മോന് സങ്കടമാവുമോ ?"

" പിന്നെ ആവില്ലെ . പക്ഷേ അമ്മ മരിക്കില്ലല്ലോ"

" അതെന്താടാ ചെക്കാ?"

"അത് ഞാൻ

💬 Comments

View all comments