0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

ദൈവത്തിനോട് പറഞ്ഞിട്ടുണ്ട് ഒന്നും വരുത്തല്ലെന്ന് "

"ശരി ഇനി ദൈവം അത് കേട്ടില്ലെങ്കിൽ ൻ്റെ കണ്ണൻ കരയരുത് കേട്ടോ.ധൈര്യമായിട്ട് അമ്മേടെ അടുത്ത് തന്നെണ്ടവണം ട്ടോ എന്നാലെ അമ്മക്ക് സമാധാനത്തിൽ പോകാൻ പറ്റു."

ഒരിക്കൽ തറവാട്ടിലെ ആട്ടുകട്ടിലിൽ അമ്മയുടെ മടിയിൽ കിടക്കുമ്പോൾ പറഞ്ഞത് അവനോർത്തു . ഒഴുകിയിറങ്ങിയ കണ്ണീർ തുടച്ച് വെള്ള പുതച്ച് കിടക്കുന്ന ശ്രീദേവിക്ക് അരികിലേക്ക് അവൻ നീങ്ങി ഇരുന്നു. കരയാതിക്കാൻ ശ്രമിച്ച് ഏതോ ലോകത്ത് എത്തിയിരുന്ന അവനെ മാലതിയുടെ കൈകളാണുണർത്തിയത് . ജീവനറ്റ അമ്മയുടെ ശരീരം എടുക്കുന്നതിനു മുമ്പ് ,കെട്ടിപ്പിടിച്ച് ഉറങ്ങാൻ നേരം അമ്മ തനിക്ക് തരുന്നതുപോലൊരു ചുംബനം നെറ്റിയിൽ കൊടുത്ത് അവളെ യാത്രയാക്കി. മാലതിയുടെ കരങ്ങൾ അവനെ ചേർത്ത് നിർത്തിയിരുന്നു.

ഒറ്റമുണ്ടുടുത്ത് കുളത്തിൽ മുങ്ങി മാലതിയുടെ കൂടെ തെക്കേ പുറത്ത് എത്തിയപ്പോഴേക്കും എല്ലാം തയ്യാറായിരുന്നു. അവസാനമായി അമ്മയെ ഒന്നുകൂടെ നോക്കി മുത്തച്ഛൻ്റെ നിർദ്ദേശപ്രകാശം അവൻ കർമങ്ങൾ ചെയ്തു . ആളിക്കത്തുന്ന ചിതയിലേക്കി നോക്കി നിന്ന അവനിലേക്ക് മാലതിയിലൂടെ മാതൃസ്നേഹം പെയ്തിറങ്ങി. മാലതിയെ കെട്ടിപ്പിടിച്ച് അവൻ ആർത്തു കരഞ്ഞു.

നാലുകെട്ടിനുള്ളിൽ ശ്വാസം മുട്ടിക്കുന്ന നിശബ്‌ദത നിറഞ്ഞിരുന്നു. എല്ലാവർക്കും പ്രിയപ്പെട്ടവൾ ആയിരുന്നു ശ്രീദേവി.

ദിവസങ്ങൾ ആഴ്ചകളായികടന്നുപോയി. മാസങ്ങൾ കഴിഞ്ഞപ്പോൾ രഘുനാഥ് ഒരു സ്ത്രീയേയും കുഞ്ഞിനേയും കൊണ്ട് തറവാടിൻ്റെ പടികയറി .

"അച്ഛാ ഇതെൻ്റെ ഭാര്യയും കുഞ്ഞുമാണ് . ഇനി ഇവർ ഇവിടെ താമസിക്കും."

ചന്ദ്രശേഖരനെ നോക്കി അവരെ പറ്റി രഘുനാഥ് പറഞ്ഞു.

"എൻ്റെ മോൾ നിനക്ക് ആരായിരുന്നു ?"

ഗാഭീര്യമുള്ള ആ ശബ്‌ദം ചെറുതായി ഇടറിയിരുന്നു എങ്കിലും ഉറച്ച ചോദ്യമായിരുന്നു അത്.

"എന്നോട് ക്ഷമിക്കണം, ശ്രീദേവി മരിച്ചില്ലേ.

💬 Comments

View all comments