0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

ഇവരെ കയ്യൊഴിയാൻ എനിക്ക് കഴിയില്ല "

മുഖത്ത് വലിയ ഭാവവ്യത്യാസമില്ലാതെ രഘു പറഞ്ഞു.

"എവിടെയാണെന്ന് വച്ചാൽ ഇവരെയും കൂട്ടി ഇറങ്ങിക്കോ .ഇവിടെ നിനക്ക് സ്ഥാനമില്ല "

അവിടെ കൂടി നിന്നവർ ആരും പ്രതീക്ഷിക്കാത്ത മറുപടി ആയിരുന്നു അത്. ചന്ദ്രശേഖരൻ എന്ന പഴയ ദൃഢനിശ്ചയക്കാരൻ്റെ വാക്കുകൾ ആയിരുന്നു അത്. ആരും തന്നെ അതിനെ എതിർക്കാൻ തയ്യാറായില്ല.

"എനിക്ക് വീടില്ല പോകാൻ സ്ഥലവുമില്ല. ശ്രീദേവിയുടെ സ്വത്ത് തന്നാൽ .."

പറഞ്ഞു തീരും മുമ്പ് ശേഖരൻ തടഞ്ഞു.

"എൻ്റെ മകളുടെ സ്വത്തിനവകാശി അവളുടെ മകനാണ്. വീട് വെക്കാനുള്ള സമ്പാദ്യം നിനക്കുണ്ടല്ലോ, അതുവരെ ഇവർക്ക് ഇവിടെ നിൽക്കാം"

ഓമനത്തമുള്ള ആ കുഞ്ഞിൻ്റെ മുഖം ശേഖരനിൽ അല്പം അയവുവരുത്തി. സംസാരം കേട്ട് മുറിക്ക് പുറത്തു വന്ന കാശി ആ സ്ത്രീയെയും കുഞ്ഞിനെയും കണ്ട് അമ്മ പറഞ്ഞത് ഓർത്തു.

" ദേവാ നിനക്ക് ഒരു അനിയത്തിക്കുട്ടിയെ കിട്ടിയാൽ നീ അവളെ നന്നായി നോക്കുവോ?"

അത് കേട്ട കാശിയുടെ മുഖത്ത് ഒരേ സമയം സന്തോഷവും അത്ഭുതവും നിറഞ്ഞു.

"ഇവിടെ ഉണ്ടോ അവൾ,ഞാൻ നോക്കിക്കോളാം അമ്മേ"

ശ്രീദേവിയുടെ വയറിൽ കൈ വച്ച് കാര്യമായിതന്നെ അവൻ ചോദിച്ചു.

"ഇപ്പൊ ഇതിൽ ഇല്ല പക്ഷേ ഉടനെ നിനക്ക് ഒരു അനിയത്തിയെ കിട്ടും ഞാൻ ഇല്ലെങ്കിലും അവളെ നന്നായി നോക്കണം നീ കേട്ടോ"

കാശിയെ വാത്സല്യത്തോടെ തലോടിക്കൊണ്ടവൾ പറഞ്ഞു.

അന്ന് അമ്മ പറഞ്ഞതിൻ്റെ പൊരുൾ ഇന്നാണ് അവന് മനസിലായത്. ആ സ്ത്രീയുടെ കയ്യിലിരിക്കുന്ന രണ്ടുവയസ് പ്രായം തോന്നിക്കുന്ന ആ കുഞ്ഞ് തൻ്റെ സഹോദരി ആണ്.

വീണ്ടും മാസങ്ങൾ കടന്നുപോയി . കാശി വളർന്നു

💬 Comments

View all comments