Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]
കൂടെ അഞ്ജനയ്ക്ക് കാശിയോടുള്ള അസൂയയും. പ്ലസ്ടുവിൽ കാശി സ്കൂൾ ടോപ്പർ ആയത് അഞ്ജനയിൽ വലിയൊരു പകയക്ക് വഴിയൊരുക്കി. എങ്ങനെ എങ്കിലും അവനെ തോൽപ്പിക്കാൻ ആഗ്രഹിച്ച അവളെ മീനാക്ഷി സഹായിച്ചു.
എൻട്രൻസ് പാസായി അന്ന് വളരെ ഉയർന്ന നിലവാരത്തിൽ ഉള്ള കണ്ണൂരിലെ ഗവൺമെൻ്റ് എൻജിനീയറിങ് കോളേജിൽ തന്നെ അവന് അഡ്മിഷനും ലഭിച്ചു. തറവാട്ടിൽ നിന്നും ഒന്നരമണിക്കൂർ യാത്ര ഉണ്ടെങ്കിലും വീട്ടിലെ ഭക്ഷണം അവന് ഒഴിവാക്കാൻ പറ്റാത്ത ഒന്നായിരുന്നതിനാൽ ദിവസവും പോയി വരാൻ തന്നെ തീരുമാനിച്ചു. മുത്തച്ഛനോട് ഒരു ബൈക്ക് ആവശ്യപ്പെട്ടെങ്കിലും ചെറിയപ്രായമാണെന്ന് പറഞ്ഞ് മുത്തശ്ശി അവൻ്റെ ആവശ്യം പാടെ തള്ളിക്കളഞ്ഞു. രണ്ടാം വർഷം വാങ്ങിത്തരാമെന്ന് ഭവാനി കേൾക്കാതെ ശേഖരൻ കാശിയോട് പറഞ്ഞു, അതവന് വലിയ സന്തോഷമായിരുന്നു.
ക്ലാസ് ഇല്ലാതിരുന്ന ഒരുദിവസം രാവിലെ ഭക്ഷണം കഴിക്കാൻ അഞ്ജനയെ കാണാത്തതിൽ ശേഖരൻ മീനാക്ഷിയോട് ചോദിച്ചു.
" അത് അച്ഛാ...അവൾക്ക് വയ്യ"
മീനാക്ഷി സങ്കടത്തോടെ പറഞ്ഞു. എന്താണെന്ന് നോക്കാൻ ശേഖരൻ ഭവാനിയോട് ആവശ്യപ്പെട്ടു. മുറി തുറന്ന് അകത്ത് കയറിയ ഭവാനി കണ്ടത് മൂലയിൽ ഇരുന്നു കരയുന്ന അഞ്ജനയെയും. ഓടിച്ചെന്ന് കാര്യം തിരക്കിയപ്പോൾ അവൾ ഒഴിഞ്ഞു മാറിയെങ്കിലും ഭവാനി വിട്ടില്ല. കുറെ ശ്രമിച്ചിട്ടും ഒന്നും പറയാതിരുന്നത് കണ്ട് ഭവാനി ഭർത്താവിനെ വിളിച്ചു വരാൻ ആവശ്യപ്പെട്ടു. ശേഖരൻ്റെ പുറകെ അവിടെ ഉണ്ടായിരുന്നവരും അങ്ങോട്ട് എത്തി. എല്ലാവരെയും കണ്ട അഞ്ജന മീനാക്ഷിയുടെ അരികിലേക്ക് ചെന്ന് കെട്ടിപിടിച്ചു കരഞ്ഞു. പക്ഷേ ഉള്ളിൽ എല്ലാം വിചാരിച്ചപോലെ നടക്കുന്നതിൻ്റെ സന്തോഷത്തിൽ ആയിരുന്നു മീനാക്ഷിയും അഞ്ജനയും.
"എന്താ മോളെ കാര്യം,എന്തിനാ നീ കരയുന്നത്,മാധവൻ എന്തെങ്കിലും പറഞ്ഞോ ൻ്റെ കുട്ട്യേ?"
ശേഖരൻ വാത്സല്യത്തോടെ അഞ്ജനയോട്
💬 Comments
View all comments