Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]
ചോദിച്ചു.
"നീ എങ്കിലും കാര്യം പറ മീനാക്ഷി"
സഹികെട്ട ഭവാനി മീനാക്ഷിയെ നോക്കി ശബ്ദം കടുപ്പിച്ച് തന്നെ പറഞ്ഞു. അവസരം മനസിലാക്കിയ മീനാക്ഷി അവരുടെ തന്ത്രം പ്രയോഗിച്ചു.
"അത്... അച്ഛാ ഇന്നലെ രാത്രി മുറിയിൽ തനിച്ചായിരുന്ന ഇവളോട് കാശി മോശമായി പെരുമാറി. ഇവളെ കയറിപ്പിടിച്ചു ആ തെമ്മാടി. ഭാഗ്യത്തിന് ഞാൻ അപ്പോൾ റൂമിലേക്ക് വന്നത് കൊണ്ട് കൂടുതൽ ഒന്നും പറ്റിയില്ല ൻ്റെ കുട്ടിക്ക്"
അതും പറഞ്ഞ് മീനാക്ഷിയും കരയാൻ തുടങ്ങി. നടന്ന സംഭവങ്ങൾ കേട്ട് വിശ്വസിക്കാൻ പറ്റാതിരുന്ന എല്ലാവരേം നോക്കി മീനാക്ഷി അടുത്ത അമ്പെയ്തു.
" ആരോടും പറയേണ്ടെന്നും പറഞ്ഞാലും ആരും വിശ്വസിക്കില്ലെന്നും ചിലപ്പോൾ കാശിയെ എല്ലാവരും വെറുക്കുമെന്നും ഇവൾ പറഞ്ഞത് കൊണ്ടാ ഞാൻ ആരോടും ഒന്നും പറയാതിരുന്നത്."
"മുത്തശ്ശാ കാശിയേട്ടനെ വഴക്ക് പറയല്ലേ അറിയാതെ പറ്റിയതാവും ആരും വെറുക്കല്ലേ പാവമാ കാശിയേട്ടൻ.."
അത് പറഞ്ഞ് അഞ്ജന തേങ്ങി കരഞ്ഞു. അതുകൂടെ ആയപ്പോൾ കാശിയുടെ പെട്ടിയിലെ അവസാന ആണിയും ഇരുവരും ചേർന്ന് അടിച്ചു. ബാക്കി കാര്യങ്ങൾ ഒക്കെ തറവാട്ടിലെ അച്ചടക്കവും മൂല്യങ്ങളും നോക്കി നടത്തുന്ന ചന്ദ്രശേഖരൻ നോക്കിക്കോളുമെന്ന് അവർക്ക് അറിയാമായിരുന്നു.
മുറിയിലായിരുന്ന കാശിയെ വിളിച്ച് എല്ലാവരും കാൺകെ തന്നെ ശേഖരൻ വിചാരണ ചെയ്തു. തനിക്കുമേൽ ആരോപിക്കപ്പെട്ടത് തീർത്തും കള്ളമാണെന്ന് അവന് അറിയാമായിരുന്നെങ്കിലും മുത്തശ്ശനെ അത് മനസ്സിലാക്കിക്കൊടുക്കാൻ അവന് കഴിഞ്ഞില്ല. അഞ്ജനയുടെ മുറിയിലേക്ക് അവൻ കയറുന്നത് കണ്ടെന്ന് കാശിയുടെ രണ്ടാനമ്മ ആയ അംബിക പറഞ്ഞത് അവനെതിരെ വിധി പ്രഖ്യാപിക്കാൻ എളുപ്പമാക്കി. മാലതിയും ഭവാനിയും ഏറെ ശ്രമിച്ചെങ്കിലും അഞ്ജനയുടെയും മീനാക്ഷിയുടെയും കള്ളക്കണ്ണീരിൽ ശേഖരൻ മുങ്ങിയിരുന്നു അല്ല അവർ മുക്കിയിരുന്നു. അതുകൊണ്ട്തന്നെ
💬 Comments
View all comments