Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]
ശേഖരൻ്റെ കണ്ണിൽ കാശി ഒരു അപരാധി ആയി മാറി.
"രണ്ട് ദിവസത്തിനുള്ളിൽ എടുക്കാനുള്ളതൊക്കെ എടുത്ത് ഈ പടി ഇറങ്ങാം നിനക്ക്, ഇവിടെ വേറെയും പെൺകുട്ടികൾ ഉള്ളതാണ് പെണ്ണുപിടിയന്മാർക്ക് ഇവിടെ സ്ഥാനമില്ല. പോകുന്നവരെ എല്ലാവരും കഴിച്ച ശേഷം ഇവന് ഭക്ഷണം കൊടുത്താൽ മതി. അങ്ങനെ അല്ലെങ്കിൽ ഇവൻ്റെ കൂടെ അവർക്കും ഇറങ്ങാം."
ചെറിയ ശിക്ഷ പോലെ തോന്നിയെങ്കിലും ആ തറവാട്ടിലെ വലിയ തീൻ മേശയിൽ എല്ലാവരോടും കൂടെ ഒന്നിച്ചിരുന്നു കഴിച്ച് ശീലിച്ച കാശിക്ക് ഏകാന്തത വലിയൊരു കടമ്പയാണ്. മാലതി യെ നോക്കിയാണ് ശേഖരൻ അവസാന വാക്ക് പറഞ്ഞത്. അതോടെ മാലതിക്കും പിടിവിട്ടു.
"ദേവാ ആവശ്യമുള്ളതൊക്കെ എടുത്തോ നമുക്ക് എൻ്റെ വീട്ടിൽ പോകാം അവടെ നിന്നെ ആരും പുറത്താക്കില്ല."
അമ്മയ്ക്ക് ശേഷം ഈ വീട്ടിൽ തന്നെ കൂടുതൽ സ്നേഹിക്കുന്നത് ചെറിയമ്മ ആണെന്ന് അവനറിയാം,പിന്നെ മുത്തച്ഛനും മുത്തശ്ശിയും ആയിരുന്നു അതിൽ മുത്തശ്ശൻ തന്നെ വെറുത്തുടങ്ങിയെന്ന് അവന് മനസിലായി. മുത്തശ്ശിയും തന്നെ വെറുത്തുതുടങ്ങിയോ എന്ന് അവൻ സംശയിച്ചു,
ഇല്ല മുത്തശ്ശി കരയുവാണു, പോകുന്നതിലേ സങ്കടമാവാം. ഇതുവരെ ഒരക്ഷരം തനിക്ക് വേണ്ടി സംസാരിക്കാതെ മാറിനിന്ന അച്ഛനെയും അമ്മമാരെ പേടിച്ച് നിന്ന സഹോദരങ്ങളെയും നോക്കി ജീവനില്ലാത്ത ശരീരമായി അവൻ ഇറങ്ങാൻ തീരുമാനിച്ചു. ഇപ്പൊ തന്നെ ആർക്കും വേണ്ടെന്ന് മനസിലായ അവൻ മാലതി യുടെ കൂടെ ഇറങ്ങി.
" ദേവേട്ടാ...."
അവനെ സ്നേഹിക്കുന്ന ഒരാളുകൂടെ അവിടെ ഉണ്ടായിരുന്നു. അച്ചു എന്ന് അവൻ സ്നേഹത്തോടെ വിളിക്കുന്ന അക്ഷര രഘുനാഥ്. അവൻ്റെ പെങ്ങൾ !. ഓടിവന്നു അവനെ കെട്ടിപിടിച്ചു പോകണ്ടെന്ന് അവൾ പറഞ്ഞെങ്കിലും പിന്നെ കാണാമെന്ന് പറഞ്ഞ് വാത്സല്യത്തോടെ അവളെ
💬 Comments
View all comments