Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
ചുറ്റും മുല്ലപ്പൂവിൻ്റെ മണം നിറഞ്ഞിരുന്നു. അതെ അമ്മയുടെ ഇഷ്ടപ്പെട്ട പെർഫ്യൂമിൻ്റെ മണം! അമ്മയുടെ മണം!. അവൾ അവൻ്റെ അടുത്തേക്ക് വരുംതോറും കാശി ആ സുഗന്ധത്തിൽ അലിഞ്ഞു ചേർന്നിരുന്നു. അവൻ പോലും അറിയാതെ അവൻ്റെ കണ്ണുകൾ നിറഞ്ഞു. അവൻ്റെ അരികിൽ ഇരുന്ന അവൾ വാത്സല്യത്തോടെ അവൻ്റെ തലയിൽ തലോടി.
" എന്താ ദേവാ വിശ്വാസം വന്നില്ല അല്ലേ?, അങ്ങനെ യുക്തിക്ക് മനസ്സിലാക്കാൻ കഴിയാത്ത പലതും ഉണ്ട് മോനെ. എൻ്റെ കുട്ടി വെറുതെ അതൊന്നും ആലോചിച്ച് തല പുണ്ണാക്കണ്ട "
സംസാരത്തിൽ അതേ കൊഞ്ചലും സ്നേഹവും , കാശിക്ക് വിശ്വസിക്കാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു അത്.
" എന്തിനാ ഇപ്പൊ വന്നത് എന്നല്ലേ എൻ്റെ കുട്ടി ആലോചിക്കണേ ?"
ശ്രീദേവിയുടെ കണ്ണുകളിലേക്ക് നോക്കി മൗനമായി നിന്ന കാശിയുടെ മനസിലെ ചോദ്യം വായിച്ചെന്നോണം ശ്രീദേവി ചോദിച്ചു. മൗനമായിത്തന്നെ അവൻ അതിനുത്തരം നൽകി.
" നീ എവിടെ ആയിരുന്നാലും എനിക്ക് നിന്നെ കാണാൻ തോന്നുമ്പോൾ ഒക്കെ ഞാൻ വരാറുണ്ട്. എപ്പോഴും നീ നല്ല ഉറക്കം ആയിരിക്കും അതും നോക്കി ഞാൻ ഇരിക്കും ദാ ഇതുപോലെ തലയിലൂടെ വിരലോടിച്ച് ഞാൻ മടങ്ങും... ഇന്നെന്തോ സംസാരിക്കാൻ തോന്നി അതോണ്ട് വിളിച്ചതാ."
അവനെ മടിയിലേക്ക് കിടത്തി മുടിയിൽ തലോടിക്കൊണ്ട് അവൾ പറഞ്ഞു.
" അതുപോട്ടെ ഞാൻ ചോദിച്ചതിന് മറുപടി പറ നീ. അവളെ കാണണ്ടേ നിനക്ക്? "
തൻ്റെ മുഖത്തേക്ക് നോക്കി മടിയിൽ കിടക്കുന്ന കാശിയോട് ശ്രീദേവി ചോദിച്ചു.
" ആരെയാമ്മേ..? "
തന്നോളം വളർന്ന മകൻ്റെ നിഷ്കളങ്കമായ ചോദ്യത്തിൽ അവൾക്ക് ചിരിവന്നു.
"പോടാ... ഒന്നും അറിയാത്ത
💬 Comments
View all comments