Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
പാടിയിരുന്ന അതേ ഗാനം അവൾ വീണ്ടും പാടി.
" കണ്ണിൻ വാതിൽ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ
തന്നോട്ടെ ആരാരോ ആരാരോ
ആരീരോ ആരീരാരോ....
കണ്ണിൻ വാതിൽ ചാരാതെ
കണ്ണാ നിന്നെ കണ്ടോട്ടെ
എണ്ണാതോരോ മുത്തം ഞാൻ
തന്നോട്ടെ ആരാരോ ആരാരോ
ആരിരോ ആരിരാരോ....
ഇടനെഞ്ചുരുകും ചൂടു പറ്റി
കൈയ്യൊരുക്കും തൊട്ടിലിന്മേൽ
കൺമണിയേ കണ്ണടക്ക് നീയുറങ്ങ്..
ആരാരോ ആരാരോ
ആരിരോ ആരിരാരോ..."
വിദ്യാസാഗറിൻ്റെ മ്യൂസിക്കിന് അല്പം വേഗത കുറച്ചുകൊണ്ടുള്ള ശ്രീദേവിയുടെ ശബ്ദം കാശിയുടെ മനസിനെ ആഴങ്ങളിലേക്ക് തള്ളിവിട്ടു. അമ്മയുടെ മടിയിൽ സുരക്ഷിതനായി അവൻ ഉറങ്ങി.
നിർത്താതെയുള്ള അലാറം കേട്ടാണ് അവൻ എഴുന്നേറ്റത്. ഉറക്കച്ചടവോടെ അടുത്ത് കിടന്ന മൊബൈൽ എടുത്ത് സമയം നോക്കി. ആറുമണി തൊട്ട് അടിക്കുന്ന അലാറം അവൻ തന്നെയാണ് സ്നൂസ് ചെയ്ത് വച്ചത്. ഇപ്പൊൾ സമയം ഏഴുമണി ആയി, അവൻ സാവധാനം കണ്ണുതിരുമി എഴുന്നേറ്റിരുന്നു. മുറിയിലാകെ നിറഞ്ഞു നിൽക്കുന്ന മുല്ലപ്പു മണം അവൻ നീട്ടി വലിച്ചു. കണ്ണുകളടച്ച അവൻ്റെ മനസിൽ രാത്രിയിൽ നടന്ന കര്യങ്ങൾ ഒരു ചിത്രം പോലെ തെളിഞ്ഞു വന്നു. സംസാരിച്ച ഓരോ കാര്യവും ഓർത്ത അവൻ സ്വപ്നമാണോ ഹാലുസിനേഷൻ ആണോ എന്ന ആശയക്കുഴപ്പത്തിൽ ചെന്നെത്തി. വർഷങ്ങൾക്ക് ശേഷമാണ് ഇത്രയും സമാധാനമായി ഉറങ്ങിയതെന്ന് അവൻ മനസ്സിലാക്കി. പ്രഭാതകർമങ്ങളും കുറച്ച് വ്യായാമങ്ങളും ചെയ്ത് കുളിക്കാൻ കയറി. ഒരു കവിമുണ്ടും ഷർട്ടും ഇട്ട് ചായകുടിക്കാൻ താഴേക്ക് ഇറങ്ങി ചെന്നു.
എട്ടുമണി കഴിഞ്ഞെങ്കിലും അടുക്കളയിൽ മല്ലുപിടിക്കുന്ന സ്ത്രീകളും വല്യച്ഛനും അല്ലാതെ ആരെയും പുറത്ത് കണ്ടില്ല. ഞാൻ നേരെ അടുക്കളേൽ ചെന്ന് ചായ ചോദിച്ചു.
"
💬 Comments
View all comments