Chapter Title : ചന്ദ്രവേദം 4 [മന്ത്രവാദി]
ഇത്ര നേരത്തെ എണീറ്റോ നീ ? ലേറ്റ് ആവുന്ന് വിചാരിച്ച റൂമിലേക്ക് കൊണ്ട് വരാതിരുന്നെ"
" ഏയ് അതൊന്നും വേണ്ട ചെറിയമ്മോ , പുറത്തിന്ന് കുടിക്കാൻ അല്ലെ രസം "
ചെറിയമ്മയുടെ ചോദ്യത്തിന് മറുപടി കൊടുത്ത് ചായയും വാങ്ങി ഉമ്മറത്തേക്ക് നടന്നു. ചാരുകസേരയിൽ ഇരുന്ന് പത്രം വായിക്കുന്ന വല്യച്ഛനെയും കടന്ന് ഞാൻ പുറത്തേക്ക് നടന്നു. ആദ്യം ചെന്ന് വണ്ടിയെ ഒന്ന് നോക്കി സ്വയം തൃപ്തിപ്പെട്ടു. പിന്നെ ഓരോ സിപ് ചായയും കുടിച്ച് മുറ്റത്ത്കൂടെ നടന്നു. കട്ടൻ കുടിച്ച് ശീലം ആയത് കൊണ്ട് ചായ അത്ര അങ്ങ് സെറ്റ് ആയില്ല. സ്റ്റെപ്പിറങ്ങി വയലിലേക്ക് നീണ്ടുകിടക്കുന്ന നടവഴിയിലേക്ക് ഞാൻ നടന്നു.
വഴിക്കിരുവശത്തുമായുള്ള വസന്തത്തിൻ്റെ കയ്യൊപ്പുകളായി മൊട്ടിട്ടും പൂത്തുലഞ്ഞും തുടങ്ങിയ പൂക്കൾ നീഹാരം പെയ്തിറങ്ങിയ പുലരിയെ കൂടുതൽ മനോഹരം ആക്കിയിരുന്നു. തളിരിട്ട പച്ചപ്പുല്ലുകളിൽ പറ്റി കിടക്കുന്ന മഞ്ഞുതുള്ളികൾ പ്രഭാത സൂര്യൻ്റെ ഇളം കിരണമേറ്റ് മരതക മുത്തുകൾ പോലെ തിളങ്ങി. പ്രകൃതി തീർത്തൊരു വിസ്മയ ചിത്രമായി മാറിയിരുന്നു ആ പുലരി.
"അതങ്ങനെയാണ് ചില കാഴ്ചകൾ കണ്ണുകൾ കൊണ്ട് തന്നെ പകർത്തണം, ഹൃദയം കൊണ്ട് ആസ്വദിക്കണം, അവിടെ ക്യാമറയ്ക്കോ കാൻവാസിനോ വേഷമില്ല..."
കോടമഞ്ഞിൻ്റെ അവസാന പാളിയും ഉരുകി അകലുന്ന പ്രകൃതിയിലേക്ക് നോക്കി കാശി കുറിച്ചു. പാഞ്ഞുവന്ന ഇളംകാറ്റ് രോമങ്ങളെ ഉണർത്തിയപ്പോൾ കൈ രണ്ടും ദേഹത്തോട് ചേർത്ത് ഇടതുകൈ കൊണ്ട് വലതു കയ്യുടെ biceps ൽ തടവി ഒന്ന് ചൂടാക്കിവിട്ടു.
തിരിച്ച് പടികയറി ചെന്ന് കഴുകിയ ഗ്ലാസ് അടുക്കളയിൽ വച്ച് റൂമിലേക്ക് നടന്നു. കാര്യമായി ഒന്നും ചെയ്യാൻ ഇല്ലാത്തത് കൊണ്ട് ജനലരികിൽ കസേര വലിച്ചിട്ട് ജനൽപ്പടിയിലേക്ക്
💬 Comments
View all comments