Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
അല്ലെ മുറ പോലെ തന്നെ നടക്കട്ടെ "
അമ്മയുടെ ആവശ്യപ്രകാരം പൂജാമുറിയിൽ നിന്നും വിളക്ക് കത്തിച്ച് മാലതി ഉമ്മറത്തേക്ക് വന്നു. ഇരുവരോടും വലതുകാൽ വച്ച് കയറാൻ പറഞ്ഞ് വിളക്ക് ഭദ്രയെ ഏല്പിച്ചു. ഓർമവച്ച നാൾമുതൽ മൂന്നുപേരിൽ ഒതുങ്ങിയ വീട്ടിൽ നിന്നും വലിയൊരു കൂട്ടുകുടുംബത്തിലേക്ക് ചുവടുവെക്കാൻ ഭദ്രയ്ക്ക് പാടായിരുന്നു. മനസ്സ് നിറയെ അമ്മയെ പറ്റിയുള്ള ചിന്തകളും ഇതൊന്നും കാണാൻ പറ്റിയില്ലാലോ അമ്മായി എന്തെങ്കിലും ചെയ്യുമോ എന്നുള്ള ആകുലതകളുമായി അവൾ സൂര്യമംഗലത്തെ മരുമകൾ ആയി പടികയറി.
" അമ്മയെപ്പോലെ തന്നെ "
"പണ്ടും ഇവന് ഇതുതന്നെ ആയിരുന്നല്ലോ പണി "
കൂടിനിന്ന സ്ത്രീജനങ്ങളുടെ അടക്കി പറച്ചിലും കളിയാക്കി ചിരിയുടെയും നേർത്ത സ്വരം കാശിയുടെ കാതിലും എത്തി. അവരെ നോക്കി ദഹിപ്പിച്ച ശേഷം മാലതിയുടെ പിറകെ പൂജാമുറിയിലേക്ക് നടന്നു. ഒരുമിച്ച് നിന്ന ഇരുവരെയും ദേവുവിൻ്റെ ആവശ്യപ്രകാരം അച്ചു തൻ്റെ മൊബൈലിൽ പകർത്തിയെടുത്തു. കാര്യങ്ങളുടെ കിടപ്പ് വശം ദേവുവിന് മനസ്സിലായില്ലെങ്കിലും അവൾ സന്തോഷത്തിലാണ്.
ഉർവശി ശാപം ഉപകാരമായത് പോലെ അവനു കൊടുത്ത പണി ഇങ്ങനെ ആവുമെന്ന് പ്രതീക്ഷിക്കാതിരുന്ന കാർത്തിക്കും അഞ്ജനയും മുഖത്തോട് മുഖം നോക്കി നിന്നു. ഒരു ദിവസം കൊണ്ട് അറിയാതെ മനസിൽ ഉടലെടുത്ത മോഹം പൂജയുടെ കണ്ണിൽ നിറഞ്ഞു തുടങ്ങിയിരുന്നു. ആരും കാണാതെ അവൾ അത് തുടച്ചു നീക്കി.
" തൊട്ടോട്ടെ"
മുത്തശ്ശി എടുത്തു നൽകിയ സിന്ദൂരം നെറുകിൽ തൊടുന്നതിന് മുമ്പ് അവൻ തന്നെ നോക്കി നിൽക്കുന്ന അവളോട് ചുണ്ടുകളനക്കി ചോദിച്ചു.
"മ്മ്"
ചെറുതായി തലയനക്കി കൊണ്ട് അവൾ സമ്മതം അറിയിച്ചു. നിവൃത്തികേടുകൊണ്ട് സമ്മതിച്ചതാണോന്ന് ഉള്ള സംശയം കാശിയുടെ ഉള്ളിൽ കെട്ടിക്കിടന്നു.
💬 Comments
View all comments