Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
" അങ്ങോട്ട് തൊട്ട് കൊടുക്ക് ചെറുക്ക, നിൻ്റെ പെണ്ണാ അവൾ"
കണ്ണുകളടച്ച അവൻ്റെ ഉള്ളിൽ അമ്മയുടെ സ്വരം കേട്ടു. അതുകേട്ട അവൻ്റെ ചുണ്ടിൽ ചെറുതായൊരു ചിരിവിരിഞ്ഞു. സന്തോഷത്തോടെ അവൻ അവൾക്ക് സിന്ദൂരം ചാർത്തി.
" ബാക്കിയൊക്കെ നാളെ കുട്ടൻ പണിക്കരെ കണ്ട് തീരുമാനിക്കാം. അതുവരെ അടങ്ങി ഇരിക്ക്യ... അതിനു പുതിയ തലമുറക്ക് എന്ത് നേരോം കാലോം അല്ലേ ദേവാ... എല്ലാരും ചെല്ല്, കുട്ട്യോൾ ഒന്ന് ശ്വാസം വിടട്ടെ. "
മുത്തശ്ശിയുടെ കളിയാക്കൽ പ്രയോഗം അവിടെ അടക്കി ചിരികൾക്ക് വഴിയൊരുക്കി.
" മുത്തശ്ശി..."
കാശി മുത്തശ്ശിയെ നോക്കി ശബ്ദമില്ലാതെ ചുണ്ടനക്കി.
" ദേവാ നിങ്ങൾ മുറിയിലേക്ക് പൊയ്ക്കോ "
ഭവാനിയുടെ തീരുമാനത്തിന് മാലതിയും കൂട്ട് പിടിച്ചു. സത്യത്തിൽ അവിടെ വേറെയാർക്കും സംസാരിക്കാൻ താൽപര്യം പോലും ഇല്ലായിരുന്നു. ചിലരുടെ മുഖത്ത് ഒരുതരം പുച്ഛം മറ്റുള്ളവർക്ക് ശ്രീഭദ്രയുടെ സൗന്ദര്യത്തിനോട് അസൂയ. മുകളിലേക്ക് പടികൾ കയറുമ്പോൾ അപർണയെ ഇരുത്തിയൊന്ന് നോക്കാൻ അവൻ മറന്നില്ല.
വാതിലടച്ച് കുറ്റിയിട്ടുകൊണ്ട് അവൻ നെടുവീർപ്പിട്ടു. ശ്രീഭദ്ര കട്ടിലിൻ്റെ ഹെഡ്ബോർഡിൽ ചാരി മുട്ടിനുമുകളിൽ കൈ വച്ച് അതിലേക്ക് മുഖം വച്ചിരുന്നു. ജനലിനരികിൽ ഉള്ള കസേരയിൽ കാശിയും സ്ഥാനം പിടിച്ചു. മിനിറ്റുകൾ കടന്നുപോയി, അരമണിക്കൂറോളം മുറിയിൽ കെട്ടിക്കിടന്ന നിശബ്ദതയെ പറത്തിക്കൊണ്ട് സീലിംഗ് ഫാൻ ശബ്ദിച്ചു. ഹെഡ്ബോർഡിൽ തലവച്ച് മുകളിലേക്ക് നോക്കി കണ്ണുകളടച്ച് ഇരിക്കുന്ന അവളുടെ നെറ്റിയിലും കഴുത്തിലും പൊടിഞ്ഞുതുടങ്ങിയ വിയർപ്പുത്തുള്ളികൾ കണ്ട കാശി തന്നെയാണ് ഫാൻ ഓൺ ചെയ്തത്. അലക്ഷ്യമായ മുടി കാറ്റിൽ പറന്നപ്പോൾ മുഖത്ത് ആശ്വാസത്തിൻ്റെ പൊടിപ്പുകൾ ദൃശ്യമായി. എല്ലാം ഊരിയെറിയാൻ അവൾക്ക് തോന്നി, പക്ഷേ സ്വന്തം മുറി അല്ലെന്ന
💬 Comments
View all comments