Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
ഓർമ്മപ്പെടുത്തൽ അവളെ അതിൽ നിന്നും പിന്മാറ്റി.
" അതേയ് സംസാരിക്കാൻ സമയമുണ്ടോ?"
മടുപ്പ് കാർന്നുതിന്നുതുടങ്ങിയ നിമിഷങ്ങളെ മാറ്റാൻ എന്നോണം കാശി അവളെ നോക്കി ചോദിച്ചു. ഫാനിൻ്റെ ശബ്ദത്തെയും മറികടന്ന് അവളിലേക്കെത്തിയ ചോദ്യത്തിന് അവന് നേരെയുള്ള നോട്ടത്തിൽ മറുപടി ഒതുക്കി. കരഞ്ഞു വാടിയ മുഖത്ത് കണ്മഷി പടർന്നിട്ടുണ്ട്. അലക്ഷ്യമായി കിടക്കുന്ന ഡ്രെസ്സും മുടിയും. കണ്ടപ്പോൾ അവന് പാവം തോന്നി. പക്ഷേ ഇപ്പൊൾ നടന്നതിൻ്റെയെല്ലാം ചുരുളഴിക്കേണ്ടത് അത്യാവശ്യമായി തോന്നി അവന്.
" ഇന്നെന്താ നടന്നതെന്ന് വല്ല ബോധവും ഉണ്ടോ, എന്തിനാ എന്നെ അറിയാമെന്ന് പറഞ്ഞത്, എന്നെങ്കിലും എന്നെ കണ്ടിട്ടുണ്ടോ താൻ , ആരാ അവരൊക്കെ, സ്റ്റേഷനിൽ വച്ച് സീൻ ഉണ്ടാക്കിയ തള്ള ആരാ?"
അവൻ്റെ എല്ലാ ചോദ്യത്തിനും അവൾക്ക് ഉത്തരം ഉണ്ടായിരുന്നെങ്കിലും തൊണ്ടയിൽ നിന്നും ഒന്നും തന്നെ പുറത്ത് വരാൻ തയ്യാറായില്ല. വീണ്ടും മിനിറ്റുകളുടെ മൗനം പ്രത്യക്ഷമായി.
" എന്താടി ഒന്നിനും ഉത്തരമില്ലേ നിനക്ക്, ഇത്രയും നേരം എല്ലാത്തിനും മൂളിയതല്ലേ നീ ഇപ്പൊ എന്താ അണ്ണാക്കിൽ പിരിവെട്ടിയോ നിനക്ക് "
കാശിയുടെ ശബ്ദം കൊടുത്തിരുന്നു. അതിൽ പേടിച്ചപോയ ഭദ്രയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ശില പോലെ ഇരുന്ന് കരയുന്ന അവളെ കണ്ടതും കാശിക്ക് അവൻ പറഞ്ഞത് കൂടിപ്പോയെന്ന് മനസിലായി. താൻ വേണമെന്ന് വച്ച് ചെയ്തതല്ലെങ്കിലും കരയുന്ന അവളുടെ മുഖം അവനെ വേദനിപ്പിച്ചു. കസേരയിൽ നിന്നെഴുന്നേറ്റ് അവൾക്കരികിലേക്ക് അവൻ ചെന്നു. എടുത്ത് കൊഞ്ചിക്കാൻ അവൻ്റെ ഉള്ളം തുടിച്ചെങ്കിലും വേണ്ടെന്ന് വച്ചു. തോളിൽ കൈ വച്ചുകൊണ്ട് അവൻ അവളോട് മാപ്പ് പറഞ്ഞു.
" സോറി... ഞാൻ അറിയാതെ... എല്ലാം കൂടെ ആയപ്പോൾ കയ്യിൽനിന്നു പോയി
💬 Comments
View all comments