Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
സോറി കരയല്ലേ.. "
എന്തുകൊണ്ടോ അവൻ്റെ സ്വരം എന്നത്തേക്കാളും ആർദ്രമായിരുന്നു.
" തൻ്റെ പേരെന്താ.. അതെങ്കിലും പറ"
കരച്ചിലിനു അല്പം അയവു വന്നപ്പോൾ അവൻ വീണ്ടും ചോദിച്ചു.
" ശ്രീ...ശ്രീഭദ്ര"
വിറയാർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു.
" എനിക്ക്... എനിക്ക് വിശക്കുന്നു.. ഒന്ന് കുളിക്കേം വേണം.."
പതിഞ്ഞ ശബ്ദത്തിൽ അല്പം മടിയോടെ അവനെ നോക്കി അവൾ പറഞ്ഞു.
രണ്ടാം യാമത്തിൻ്റെ അവസാനത്തിലേക്ക് കടക്കുന്ന ആ രാത്രിയിൽ കരഞ്ഞു കലങ്ങിയ നീലക്കണ്ണുകളുടെ സഹായഭ്യർത്ഥന കണ്ടില്ലെന്നുനടിക്കാൻ അവന് കഴിഞ്ഞില്ല. ബാത്റൂം ചൂണ്ടിക്കാണിച്ച് അവൻ കുളിച്ചോളാൻ പറഞ്ഞു. അവനെ തന്നെ നോക്കി ഇരിക്കുന്ന അവളുടെ കണ്ണിലെ എങ്ങനെ എന്ന ചോദ്യം അവന് പിന്നീടാണ് കത്തിയത്. മാറ്റിയിടാൻ ഡ്രസ്സ് ഇല്ലാതെ എങ്ങനെ കുളിക്കും എന്ന് അവനും ആലോചിച്ചു. വേറെ വഴിയില്ലാതെ മാലതിയുടെ മുറിയുടെ മുമ്പിൽ ചെന്ന് നമ്പർ ഡയൽ ചെയ്തു. റിംഗ് തീരാറായപ്പോഴേക്കും മാലതി കോൾ എടുത്തു.
" ചെറിയമ്മ ഉറങ്ങിയോ "
" ഇല്ലാടാ തലകുത്തി നിക്കുവ, പാതിരാത്രിക്കാണോടാ ഉറങ്ങിയോന്ന് ചോദിക്കുന്നേ?"
ഉറക്കം മുറിഞ്ഞ ദേഷ്യത്തിലും അവൻ്റെ ചോദ്യത്തിലെ കളിയും മനസ്സിലാക്കി അവൾ കാശിയോട് തിരിച്ച് ചോദിച്ചു.
" എന്നാ ഒന്ന് വാതിൽ തുറക്ക് "
" ഏഹ്.. എന്താടാ നിനക്ക് വേണ്ടത് "
ദയനീയമായി അവൾ ചോദിച്ചു.
" ഒന്ന് വാതിൽ തുറക്ക് തള്ളേ ഒരു help വേണം"
" വരുന്നു"
മുടി ചുറ്റി കെട്ടിക്കൊണ്ട് മാലതി വാതിൽ തുറന്നു. ദേവു നല്ല ഉറക്കത്തിൽ ആയത് കൊണ്ട് ഇതൊന്നും അറിഞ്ഞില്ല.
" എന്താടാ ചെക്കാ ഈ സമയത്തൊരു help"
"അത്
💬 Comments
View all comments