Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]
പിന്നെ... കുളിക്കണം"
"അതിന് ഞാൻ എന്ത് ചെയ്യാനാ കുളിപ്പിക്കണോ നിന്നെ, നിന്ന് താളം ചവിട്ടാതെ ഒന്ന് തെളിച്ച് പറ "
" മ്ഹും.. അവൾക്കൊന്ന് കുളിക്കണം പക്ഷേ ഇടം വരെ ഡ്രസ്സ് ഇല്ല so ചെറിയമ്മയുടെ dress തന്ന് സഹായിക്കണം"
നെടുവീർപ്പിട്ടുകൊണ്ട് ഒറ്റശ്വാസത്തിൽ അവ പറഞ്ഞൊപ്പിച്ചു.
" ഏതവൾക്ക് ?"
വാതിൽ പടിയിൽ ചാറിനിന്നു നെഞ്ചിൽകൈപ്പിണച്ചുകൊണ്ട് മാലതി അവനെ തിരിച്ചു നോക്കി ചോദിച്ചു.
" മറ്റേ പെണ്ണില്ലേ എൻ്റെ കൂടെ വന്നേ"
" ഓഹ് ആ പെണ്ണ്... ഏഹ് അത് നിൻ്റെ ഭാര്യ അല്ലെടാ...ഫസ്റ്റ് നൈറ്റിന് എന്തിനാടാ ഡ്രസ്സൊക്കെ"
നാണം കലർന്ന ശൈലിയിൽ അവൾ അവനെ നോക്കി ചിരിച്ചുകൊണ്ട് ചോദിച്ചു
" എൻ്റെ പൊന്ന് തള്ളേ നിങ്ങളും കൂടെ തുടങ്ങല്ലേ..നിനക്കും കെട്ടിയോനും അങ്ങനെ ആണെന്ന് കരുതി എല്ലാവരും അങ്ങനെ ആവോ...ഇപ്പൊ പറഞ്ഞത് ഒന്ന് എടുത്ത് താ"
മാലതിയുടെ കളിയാക്കലിനു പകരമായി അവനും ഒന്ന് കൊടുത്തു.
" അയ്യേ... ഈ ചെക്കൻ..അത്പോട്ടെ, പറഞ്ഞത് തരാം പക്ഷേ മോൻ ആദ്യം കാര്യങ്ങളുടെ കിടപ്പ് പറ"
"ഓഹ് അതൊക്കെ നേരം വെളുത്തിട്ട് പോരെ .. എല്ലാം പറഞ്ഞ് തരാം ഇപ്പോ ഇതിലൊരു തീരുമാനം ആക്ക്.."
"ഹും"
"അതിൻ്റെ കൂടെ ഒരു തോർത്തും വച്ചോ"
ഡ്രസ്സ് എടുക്കാൻ തിരിഞ്ഞ അവളെ നോക്കി അവൻ ഉളിച്ചുകൊണ്ട് പറഞ്ഞു. ഒരു ജോഡി ഡ്രസ്സ് എടുത്ത് അവൻ്റെ കയ്യിൽ കൊടുത്തു.
" അപ്പൊ തോർത്തോ?"
" അടങ്ങ് ചെക്കാ അമ്മേടെ റൂമിൽന്ന് എടുത്ത് തരാം വാ"
" പിന്നെ ഒരു ഉപകാരം കൂടെ ചെയ്യണം "
"
💬 Comments
View all comments