0%

Chapter Title : ചന്ദ്രവേദം 5 [മന്ത്രവാദി]

ഇനിയെന്താ"

"അവൾക്ക് വിശക്കുന്നെന്ന് പറഞ്ഞിരുന്നു. അതോണ്ട് കുറച്ച് ചോറ് കൂടെ എടുത്ത് തന്നാൽ എനിക്കൂടെ വയർ നിറക്കാർന്നു "

ശബ്ദമുണ്ടാക്കാതെ അവൾടെ പുറകെ നടന്ന അവൻ മാലതി കേൾക്കാൻ പാകത്തിൽ പതിയെ പറഞ്ഞു. അത് കേട്ടതും നടത്തം നിർത്തി അവനെ തിരിഞ്ഞു നോക്കി മാലതി. ഭവാനിയുടെ മുറിയിൽ കയറി ഒരു പുത്തൻ തോർത്തും എടുത്ത് അവനെ ഏല്പിച്ചു.

" ഞാൻ ഇത് കൊണ്ട് കൊടുത്തിട്ട് വരാം അപ്പോഴേക്കും ചോറ് എടുത്ത് വെക്കണേ"

" ഓഹ് ശെരി ശെരി കൊടുത്തിട്ട് വാ"

ചെറിയൊരു പുച്ഛം മുഖത്ത് വരുത്തിക്കൊണ്ട് അവൾ അവനെ കളിയാക്കി പറഞ്ഞു.

അവൻ മുറിയിൽ കയറിയപ്പോഴും ഭദ്ര അതേ ഇരിപ്പായിരുന്നു. അരികിൽ ചെന്ന് ഡ്രെസ്സും തോർത്തും കൊടുത്ത് കുളിക്കാൻ പറഞ്ഞു.

" ദാ ഇടാൻ ഉള്ള ഡ്രസ്സ്, ചെറിയമ്മേടതാ കുറച്ച് ലൂസ് ആയിരിക്കും ഇന്ന് ഇത് വച്ച് അഡ്ജസ്റ്റ് ചെയ്യു. പിന്നെ ബാത്രൂമിൽ ബോഡി വാഷ് ഉണ്ട് അത് യൂസ് ചെയ്തോ. കുളിക്കുമ്പോഴേക്കും ഞാൻ ചോറെടുത്ത് വരാം "

അത്രയും പറഞ്ഞ് അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അവൻ താഴേക്ക് നടന്നു.

" ഒരാൾക്ക് സഹായം ചെയ്യുന്നതിന് നീ എന്തിനാ കിടന്ന് തുള്ളുന്നേ.. ആരാണെന്ന് പോലും അറിയില്ല എന്തിനാ ഇത്ര സന്തോഷവും ഉത്സാഹവും"

പോകുന്നവഴിയെ കാശിയുടെ മനസ്സിൽ അവനോട് തന്നെ ചോദ്യങ്ങൾ ഉയർന്നു. ഇഷ്ടപ്പെട്ടതെന്തോ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു അവൻ്റെ ഉള്ളം എന്ന് അവന് അപ്പൊൾ മനസിലായില്ല. അവൻ അടുക്കളയിലെത്തിയപ്പോഴേക്കും മാലതി ചോറും കറിയുമെല്ലാം എടുത്ത് വച്ചിരുന്നു.

" കൊണ്ടോയി വാരി കൊടുക്ക് നിൻ്റെ ഭാര്യക്ക് "

💬 Comments

View all comments