Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]
നിലനിർത്തിയിട്ടുണ്ട്, ഭദ്രയുടെ പണിയാവുമെന്ന് കാശി ഊഹിച്ചു. വണ്ടിയിൽ നിന്നും ആവേശത്തിൽ ഇറങ്ങിയെങ്കിലും അകത്തേക്ക് കയറാൻ അവൾക്കൊരു ചടപ്പ് തോന്നിയിരുന്നു. അതുകണ്ട കാശി അവൾക്ക് അരികിലേക്ക് നിന്ന് കയറാം എന്ന് കൈ കൊണ്ട് കാണിച്ചു. അകത്ത് മുഴങ്ങിയ കോളിംഗ്ബെല്ലിൻ്റെ ശബ്ദത്തിന് മറുപടിയായി അവർക്ക് മുമ്പിൽ ചെമ്പകശ്ശേരിയുടെ വാതിൽ തുറക്കപ്പെട്ടു. പുറത്ത് നിൽക്കുന്ന ഭദ്രയെ കണ്ട് അരിശം കേറിയെങ്കിലും ഇന്നലെ കിട്ടിയ വിവരം വച്ച് അത് പുറത്ത് കാണിക്കാതെ അവൾ ഇരുവരെയും സ്വീകരിച്ച് അകത്തിരുത്തി.
" എന്താ മോനെ ഇങ്ങോട്ടൊക്കെ? ഇന്നലെ പെട്ടെന്നുള്ള ദേഷ്യത്തിൽ ഓരോന്ന് പറഞ്ഞതാ കേട്ടോ ഒന്നും മനസിൽ വെക്കല്ലേ"
" ഭദ്രയുടെ കുറച്ച് സാധനങ്ങൾ എടുക്കാൻ വന്നതാ പിന്നെ അമ്മയെയും അങ്ങോട്ട് കൂട്ടാമെന്ന് വിചാരിച്ചു"
" അതൊന്നും വേണ്ട മോനെ ഇന്നലെ അങ്ങനെ പറഞ്ഞെന്ന് കരുതി ആ പാവത്തിനെ ഞാൻ ഇറക്കി വിടുവൊന്നും ഇല്ലാ , ഡീ പോയി ഞങ്ങൾക്ക് ചായ ഇട്ടോണ്ട് വാ"
കാശിയുടെ അരികിൽ ഇരുന്ന ഭദ്രയെ നോക്കി പത്മാവതി ആവശ്യപ്പെട്ടു. അത് കാശിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. പത്മാവതിയുടെ ആവശ്യംകേട്ട് എഴുന്നേൽക്കാൻ നിന്ന ഭദ്രയുടെ കയ്യിൽ പിടിച്ചുകൊണ്ട് അവൻ തടഞ്ഞു.
" ചായ ഒന്നും വേണ്ട . ഞങ്ങൾ കുടിച്ചിട്ടാ വന്നത്. ഭദ്ര പോയി അമ്മയെ കാണ് എന്നിട്ട് സാധനങ്ങൾ ഒക്കെ എടുത്തോളൂ. "
അവൻ്റെ ആ മറുപടിയിൽ പത്മാവതിയുടെ മുഖം കറുത്തു. കാശി അത് കാര്യമാക്കിയില്ല. സുഭദ്രയെ കൊണ്ടുപോകാനുള്ള അവരുടെ തീരുമാനം മാറ്റിക്കാൻ അവൾ അറ്റകൈ തന്നെ പ്രയോഗിച്ചു.
" എല്ലാരും ഇവിടുന്ന് പോയാ പിന്നെ ഞാൻ തനിച്ചാകില്ലേ മോനെ? സ്വന്തം
💬 Comments
View all comments