0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

എന്താ ഇത്ര ഉറപ്പ്?"

കാശിയുടെയാ ചോദ്യത്തിന് പണിക്കർ ചിരിച്ചുകൊണ്ടുതന്നെ മറുപടി കൊടുത്തു.

" നിൻ്റെ ജന്മ നക്ഷത്രവും സമയവും തന്നെ ധാരാളം. ഇപ്പൊൾ അഗ്നിയിൽ വന്ന മാറ്റവും നീ കണ്ടതല്ലേ. "

" അത് കാറ്റുകൊണ്ട് ആയതാവാലോ?"

"ഹഹഹ...ശെരി. ഇതിൽ എഴുതിയ ഭാഷ നിനക്ക് അറിയാമോ? ഇതിന് മുമ്പ് നീ കണ്ടിട്ടുണ്ടോ ഈ അക്ഷരങ്ങൾ?"

" ഇല്ല"

" പിന്നെ നീ ഇതെങ്ങനെ വായിച്ചു? അതൊക്കെ വിട്, നിൻ്റെ ഒരു തുള്ളി രക്തം ഈ വേദത്തിൽ ചാർത്തി നോക്ക് അതിന് ശേഷം നിനക്ക് ഉത്തരം കിട്ടും"

ഇതെല്ലാം കാശിക്ക് ബോധ്യമായ കാര്യമാണെങ്കിലും ഉറപ്പുവരുത്താൻ വേണ്ടിയാണ് അവൻ ചോദ്യങ്ങൾ കൊണ്ട് സംശയങ്ങൾ തീർത്തത്.

അയാൾ നീട്ടിയ ചെറു ത്രിശൂലം കൊണ്ടവൻ തൻ്റെ ഇടതു മോതിര വിരലിൽ അമർത്തി വരച്ചു. കീറപ്പെട്ട കോശങ്ങൾക്ക് മീതെ അവൻ്റെ ചോര പരന്നു. വിരലിലൂടെ ഊർന്നിറങ്ങിയ രണ്ട് തുള്ളി രക്തം ആ വേദത്തിൻ്റെ മുകളിൽ പതിച്ചു. അതോടെ പുറംചട്ടയിലെ അക്ഷരങ്ങൾ കൂടുതൽ തെളിമയാർന്നു. ആകാംഷയോടെയവൻ താളുകൾ മറിച്ച് തുടങ്ങി. തികച്ചും ശൂന്യമായിരുന്ന താളുകളിൽ അക്ഷരങ്ങൾ തെളിഞ്ഞു വന്നു.

" ഇത് നിനക്ക് വായിക്കാൻ കഴിയുന്നുണ്ടെങ്കിൽ എൻ്റെ ശക്തികൾ നിന്നിൽ വന്നു ചേരും...add "

ആദ്യ താളിലെ വാക്കുകൾ അവന് നൽകിയ അർഥം മനസ്സിലാക്കും മുമ്പ് അവൻ്റെ തലയിലൂടെ ഒരു മിന്നൽ പാഞ്ഞുപോയതവൻ അറിഞ്ഞു. ശക്തമായ വേദനയിൽ നിലത്ത് കൈകളൂനി കണ്ണുകൾ മുറുകെയടച്ചവൻ അലറി.

" ഹ്രാ.. ഹ്രാ.... ഹ്രാ.."

മുറിയിൽ ഉണ്ടായിരുന്നവർ കാര്യമറിയാതെ ഭയന്നു. തല കുനിച്ചിരുന്ന് വലിയ ശബ്ദത്തോടെ വേഗത്തിൽ ശ്വാസമെടുക്കുന്ന അവനുമേൽ

💬 Comments

View all comments