0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

ആലോചിക്കുന്നത്. അതിൻ്റെ രഹസ്യം ആ പ്രതിഷ്ഠയിൽ തന്നെയാണ്. ആ ശക്തിയാണ് നിങ്ങളുടെ തറവാടിൻ്റെ അടിത്തറ കാത്തുസൂക്ഷിക്കുന്നത്. പക്ഷേ അതിനെ പറ്റി ആർക്കും തന്നെ അറിയില്ല. നൂറുവർഷങ്ങൾക്ക് ഇപ്പുറവും ജീവിക്കുന്ന മായൻ എന്നയാൾക്ക് ഇതിനെ പറ്റി എങ്ങനെയോ അറിവ് ലഭിച്ചിട്ടുണ്ട്. അയാൾ ആ ശക്തി സ്വന്തമാക്കിയാൽ മനുഷ്യന് അതീതമായി അയാൾ വളരും. അതും തടയണം മഹിരനെയും തടയണം അതിനു നിന്നെ കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ. ഈ പുസ്തകം നിനക്ക് ഉപകാരപ്പെടും."

തൻ്റെ പുസ്തക ശേഖരണത്തിൽ നിന്നും നേരത്തെ എടുത്തുവച്ചിരുന്ന കട്ടിയുള്ള പുറംചട്ടയോടുകൂടിയ ഒരു ബുക്ക് അയാൾ കാശിക്കു നേരെ നീട്ടി. ഏലസ്സുകൊണ്ട് ബന്ധിപ്പിച്ചിരുന്ന ആ പുസ്തകത്തിൻ്റെ പുറം ചട്ടയിൽ ഏതോ ഭാഷയിലുള്ള മന്ത്രാവാക്യങ്ങൾ കൊത്തിവച്ചിരുന്നു. ഇതുവരെയും കാണാത്ത അക്ഷരങ്ങൾ അവൻ്റെ മനസ്സ് കൂട്ടിവായിക്കാൻ തുടങ്ങിയത് അവനെ അത്ഭുതപ്പെടുത്തി. മന്ത്രവാക്യങ്ങൾക്ക് നടുവിലായി എഴുതിയ അക്ഷരങ്ങൾ ചേർത്തവൻ വായിച്ചു.

" കാലാത്മവേദം"

സുഭദ്രയെ ആദ്യമായി കണ്ടപ്പോഴും അവർ പറഞ്ഞത് ഇതേ പുസ്തകം ആണെന്ന് അവൻ ഓർത്തു. തങ്ങൾക്ക് വായിച്ചെടുക്കാൻ കഴിയാത്ത അക്ഷരങ്ങൾ യാതൊരു പാടുമില്ലാതെ അവൻ വായിച്ചെടുത്തത് കേട്ട് ഭവാനിയും മാധവനും അത്ഭുതപ്പെട്ടു. പൂർണമായും മരത്തൊലിയിലായിരുന്നു ചട്ട ഉണ്ടാക്കിയിരുന്നത്. ഏറെ പഴക്കം തോന്നിക്കുന്നയാ പുസ്തകത്തിൻ്റെ കെട്ടുകളഴിച്ച് കാശി പേജുകൾ മറിച്ചു നോക്കിയെങ്കിലും യാതൊന്നും കാണാൻ കഴിഞ്ഞില്ല.

" ഇതിലൊന്നും കാണുന്നില്ലല്ലോ?"

" കാലങ്ങളായി കൈമാറി വരുന്ന ഈ വേദം പല മന്ത്രങ്ങൾ ചേർത്ത് സാക്ഷാൽ ശിവശങ്കരൻ ഉണ്ടാക്കിയതാണ് . ഇതിനായി നിയോഗിച്ചയാളുടെ രക്തം ഇതിൽ വീണാൽ മാത്രമാണ് ഇതിൻ്റെ പൂർണരൂപം അയാൾക്ക് അറിയാൻ കഴിയുക."

" ഞാനാണ് ഇതിന് നിയോഗിക്കപ്പെട്ടതെന്ന് നിങ്ങൾക്ക്

💬 Comments

View all comments