0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

കവചം ഉണ്ടായി. എന്നോ മരിക്കേണ്ടിയിരുന്ന സുഭദ്രയ്ക്ക് നിൻ്റെ സാമീപ്യം ആയിരുന്നു തുണ. നീ ഇവിടെ നിന്നും പോയതോടെ അവളുടെ ആത്മാവിനെ അവർക്ക് എളുപ്പം ബലികൊടുക്കാൻ കഴിഞ്ഞു. ഒന്നും മനസിലായില്ല അല്ലേ? ദേവൻ വരട്ടെ അവൻ എല്ലാം പറഞ്ഞു തരും. എൻ്റെ കുട്ടി ഉറങ്ങിക്കോ, അമ്മ കൂട്ടിരിക്കാം"

നെറ്റിയിൽ ഉമ്മ നൽകി അവൾ തൻ്റെ മടിയിൽ കിടക്കുന്ന ഭദ്രയ്ക്ക് കാവലിരുന്നു.

###

" പണിക്കരെ ഇതാണാ ജാതകക്കാരൻ, എനിക്കറിയാവുന്നതൊക്കെ ഞാൻ പറഞ്ഞുകൊടുത്തിട്ടുണ്ട് , ഇനിയെന്താണ് ചെയ്യേണ്ടതെന്ന് പറഞ്ഞാൽ അങ്ങനെ ചെയ്യാമായിരുന്നു"

കരിമഠത്തിൽ എത്തിയ ഭവാനി കാശിയെ പണിക്കർക്ക് പരിചയപ്പെടുത്തി.

" ഇരിക്ക്യ കുറച്ച് കര്യങ്ങൾ കൂടെ ഉണ്ട്"

മൂവരെയും നോക്കി അയാൾ പറഞ്ഞു. അഗ്നിയെരിയുന്ന ഹോമകുണ്ടതിന് മുന്നിലായി അവർ ഇരുന്നു. കാശിയുടെ സാന്നിധ്യം ആ അഗ്നിയെ കൂടുതൽ ശക്തമായി ജ്വലിപ്പിച്ചു. അതവർക്ക് ആശ്ചര്യമുണ്ടാക്കി.

" കണ്ടില്ലേ പ്രപഞ്ചത്തിൽ ഏറ്റവും ശുദ്ധമായ അഗ്നിവരെ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നു. കാര്യങ്ങളുടെ കിടപ്പുവശം ഏകദേശം മനസിലായി കാണുമല്ലോ അല്ലേ? അല്പം കൂടെ അറിയാൻ ഉണ്ട് നീ. മഹിരൻ്റെ ലക്ഷ്യം മംഗലശ്ശേരിയുടെ തകർച്ച ആണെങ്കിൽ അവന് പിന്നിൽ വിളക്ക് പിടിക്കുന്ന മറ്റൊരാളുണ്ട്, അയാളുടെ ലക്ഷ്യം പ്രപഞ്ചത്തിലെ അതിമാനുഷികൻ ആകാൻ ആണ്. പല സിദ്ധികളും നേടുന്നത് വഴി അയാൾക്ക് വശീകരണം, പരകായ പ്രവേശം, പഞ്ചഭൂതങ്ങൾക്ക് മേലുള്ള നിയന്ത്രണം, അമരത്വം തുടങ്ങി അമാനുഷികമായ ശക്തികൾ ലഭിക്കും. കാലങ്ങളായുള്ള ആഭിചാരക്രിയകളിലൂടെ ഇപ്പൊൾ അയാൾ ആത്മാക്കളെ നിയന്ത്രിക്കാനും കൂടാതെ പല ശാരീരികമായ കഴിവുകളും നേടിയിട്ടുണ്ട്. ഇതിനെല്ലാം വേണ്ടി അയാൾ ലക്ഷ്യമിടുന്നത് നിങ്ങളുടെ കുലദൈവം കാലഭൈരവനെ ആണ്. എങ്ങനെയാണ് എന്നല്ലേ നിങ്ങൾ

💬 Comments

View all comments