0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

" എന്നെ കണ്ടിട്ട് എന്തിനാ പേടിക്കുന്നേ?അതും എൻ്റെ മകന് തുണയാവേണ്ടവൾ"

ഒന്നും മനസ്സിലാകാതെ ഭദ്ര തറഞ്ഞു നിന്നു.

" ഞാൻ നിൻ്റെ ദേവേട്ടൻ്റെ അമ്മയാണ്, അവനെ നിൻ്റരുകിൽ എത്തിച്ചതും ഞാൻ തന്നെയാണ്. ഇപ്പൊ പേടി മാറിയോ?"

" ദേവേട്ടൻ്റെ അമ്മ മരിച്ചു പോയതല്ലേ പിന്നെങ്ങനെയാ?"

"അതെ ഞാൻ മരിച്ചു പോയതാ പക്ഷേ എൻ്റെ ആത്മാവ് ഇപ്പോഴും ഭൂമിയിൽ ഉണ്ട് അതൊക്കെ വല്യ കഥയാ. പിന്നെ നിൻ്റെ അമ്മയെയും ഞാൻ അറിയും"

അത് ഭദ്രയ്ക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ സുഭദ്ര അവളോട് പറഞ്ഞേനെ എന്ന് അവൾക്ക് അറിയാമായിരുന്നു.

" എന്താ വിശ്വാസം വരുന്നില്ല അല്ലേ? നൂറ്റാണ്ടുകൾക്ക് മുമ്പ് നടന്ന ഒരു സംഭവത്തിൽ മംഗലശ്ശേരി മന സൂര്യമംഗലവും ചെമ്പകശ്ശേരിയുമായി പിരിഞ്ഞു. എപ്പോൾ വേണമെങ്കിലും വരാൻ. സാധ്യത ഉള്ള ഒരപകടത്തിനു പ്രതിരോധമായി ഓരോ തലമുറയിൽ നിന്നും തിരഞ്ഞെടുക്കുന്നവരെ പ്രത്യേകം മന്ത്രങ്ങളും മറ്റും പഠിപ്പിക്കും അതീവ രഹസ്യമായി. അങ്ങനെ ഇവിടെ നിന്നും ഞാനും ചെമ്പകശ്ശേരിയിൽ നിന്ന് നിൻ്റെ അമ്മയും അത് പഠിച്ചു. പക്ഷേ ഇത് പുറത്ത് പറയാൻ ഞങ്ങൾക്ക് വിലക്കുണ്ടായിരുന്നു. അതുകൊണ്ടാണ് അവൾ ഇതൊന്നും നിന്നെ അറിയിക്കാതിരുന്നത്."

ഒന്നും മനസ്സിലായില്ലെങ്കിലും മനസിലെ ഭയം ചെറുതായി മാറി തുടങ്ങിയിരുന്നു. അതോടെ മുന്നിലെ രൂപത്തിൻ്റെ സ്ത്രീത്വം അവളെ അത്ഭുതപ്പെടുത്തി. കണ്ണടച്ച് തുറന്നപ്പോഴേക്കും ഭദ്ര ശ്രീദേവിയുടെ മടിയിൽ കിടക്കുകയായിരുന്നു. തലയിലൂടെ വിരലോടിക്കുന്ന ശ്രീദേവിയിൽ നിന്നും അമ്മയുടെ സ്നേഹം അവളറിഞ്ഞു.

" സുഭദ്രയുടെ മരണം ഒരു ത്യാഗമായിരുന്നു മോളെ. നീ ആയിരുന്നു ഇരയകേണ്ടിയിരുന്നത് പക്ഷേ ദേവൻ്റെ താലി നിൻ്റെ കഴുത്തിൽ വീണതും നിനക്ക് ചുറ്റും അവൻ്റെ

💬 Comments

View all comments