Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]
വരെ. സാവിത്രി മാലതിയെയും ദാസിനെയും വിളിച്ച് എത്രയും വേഗം ഇവിടെ എത്താൻ പറയണം അതുപോലെ അംബികയെയും രഘുനാഥിനെയും. എല്ലാവരുടെ കുടുംബവും ഇവിടെ ഉണ്ടെന്ന് ഉറപ്പ് വരുത്തുക. ഞങ്ങൾ വേഗം മടങ്ങി വരാം. "
ഹാളിൽ കൂടിയ എല്ലാവരോടുമായി ഭവാനി ഉത്തരവിട്ടു. അഞ്ജനയോട് ഭദ്രയെ നോക്കിക്കൊള്ളാൻ പറഞ്ഞ് കാശിയും പുറത്തിറങ്ങി.
സാവിത്രി മാലതിയെ വിളിച്ചപ്പോൾ അച്ചു അംബികയെ വിളിച്ചു പക്ഷേ അച്ചുവിന് രണ്ടുപേരെ കിട്ടിയില്ല. മെസ്സേജ് അയച്ചിട്ട് തിരിച്ച് വിളിക്കുന്നതും കാത്തവൾ ഇരുന്നു.
###
മൂക്കിലേക്ക് അരിച്ചുകയറിയ മുല്ലപ്പൂവിൻ്റെ മണവും തലയിൽ ആരോ തലോടുന്നതും അറിഞ്ഞാണ് ഭദ്ര കണ്ണുതുറന്നത്. ചുറ്റും വെള്ള നിറം മാത്രം , ആരാണ് തലയിൽ തൊട്ടതെന്ന് അറിയാൻ അവൻ ചുറ്റും നോക്കി , ഒരു പുകമറയിൽ നിന്നും നടന്നു വന്ന സ്ത്രീ രൂപം കണ്ട് അവൾ ഭയന്നു. പക്ഷേ ആ രൂപം ചിരിച്ചുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു. ആ ചിരി അവൾക്ക് ഏറെ പരിചിതമായി കഴിഞ്ഞിരുന്നു പക്ഷേ എവിടെ വച്ചാണ് കണ്ടതെന്ന് എത്ര ആലോചിച്ചിട്ടും അവൾക്ക് ഓർമ വന്നില്ല. ചെറു ചിരിയോടെ ആ രൂപം അവളോട് സംസാരിച്ചു.
" പേടിക്കണ്ട, ഞാൻ നിന്നെ കാണാൻ വന്നതാ"
" ആരാ നിങ്ങൾ, എന്നെ എന്തിനാ കാണുന്നെ? ദേവേട്ടാ... "
പേടിയോടെ അവൾ ചോദിച്ചു. കാശിയെ വിളിക്കാൻ തുടങ്ങിയ അവളെ ആ സ്ത്രീ തടഞ്ഞു.
" അവനെ വിളിക്കേണ്ട, അവൻ്റെ നിയോഗം തേടിയുള്ള യാത്രയ്ക്ക് തുടക്കം കുറിക്കാൻ പോയതാണവൻ. മടങ്ങി വരുന്നത് വരെ ഞാൻ കൂട്ടിരിക്കാം പോരെ?"
" എനിക്ക് പേടി ആവുന്നുണ്ട് നിങ്ങൾ ആരാണെന്ന് പറ"
💬 Comments
View all comments