Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]
അവൻ കണ്ടിട്ടുണ്ടെങ്കിലും തോന്നൽ ആകാമെന്ന് പല ആവർത്തി അവൻ സ്വയം പറഞ്ഞിരുന്നു, പക്ഷേ ഇതുകൂടെ കേട്ടപ്പോൾ കാശിയുടെ മനസിന് അതിനുള്ള ഉത്തരം ലഭിച്ചു. യുക്തിക്ക് അപ്പുറം ഉള്ള പലതും ഉണ്ടെന്ന് പണ്ട് അമ്മ പറഞ്ഞത് അവൻ ഓർത്തു. പല രഹസ്യങ്ങളും അറിയാവുന്ന മാധവന് തൻ്റെ സഹോദരിയുടെ രഹസ്യം ഒരു ഞെട്ടൽ ആയിരുന്നു.
" എന്നോട് സംസാരിച്ചിട്ടുണ്ട് അമ്മ, പക്ഷേ എൻ്റെ തോന്നൽ ആയിരുന്നെന്നാ ഞാൻ കരുതിയത്"
" ഇന്നും തോന്നൽ അല്ല മോനെ എൻ്റെ മോൾ ഇപ്പോഴും ഇവിടെ ഉണ്ട്, പക്ഷേ അവളുടെ മരണത്തിൻ്റെ കാരണം ഇപ്പോഴും എനിക്ക് അറിയില്ല. പിന്നെ ഭൈരവൻ്റെ അവതാരം ആയി ജന്മം എടുത്തത് നീയാണ് ദേവാ. ഇത്രയും കാലം നമ്മൾ വിചാരിച്ച നിൻ്റെ ജന്മ നക്ഷത്രം തെറ്റായിരുന്നു. ഇന്ന് പണിക്കരെ കണ്ടപ്പോൾ ആണ് എല്ലാം കലങ്ങി തെളിഞ്ഞത്. ഈ തറവാടിൻ്റെയും ഇതുമായി ബന്ധപ്പെട്ടുകിടക്കുന്ന എല്ലാവരുടെയും രക്ഷ ഇനി നീയാണ്. ഇത്രയും വേഗം നിന്നെ കൂട്ടി ചെല്ലാൻ പണിക്കർ പറഞ്ഞിരുന്നു."
അവൻ്റെ ഉള്ളം വിറപ്പിക്കുന്നതായിരുന്നു ഭവാനിയുടെ ഓരോ വെളിപ്പെടുത്തലുകളും, അവസാനത്തേത് കൂടെ ആയപ്പോൾ കാശിക്ക് എന്ത് പറയണം എന്ന് അറിയാതായി. കേട്ടതൊന്നും അവന് വിശ്വസിക്കാൻ കഴിഞ്ഞില്ല. പല ക്രൂരതകളും ചെയ്ത താൻ എങ്ങനെ ഒരു ദൈവ പിറവി ആവുമെന്ന് അവൻ ഓർത്തു.
" മാധവാ വണ്ടി എടുക്ക്, പണിക്കരുടെ അടുത്തേക്ക് പോകാം"
മാധവൻ്റെ പിന്നാലെ നടന്ന ഭവാനിയോടൊപ്പം കാശി മനസിൽ കുന്നുകൂടിയ പല സംശയങ്ങളോടെ നടന്നു.
" ആരും തനിയെ ഈ വീടുവിട്ട് പുറത്തിറങ്ങരുത്. എല്ലാവരും ഇവിടെ തന്നെ ഉണ്ടാവണം ഞാൻ പറയുന്നത്
💬 Comments
View all comments