0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

ഞാനും ഉണ്ടാകും. ഓരോ തലമുറയിലും രണ്ട് തറവാട്ടിൽ നിന്നും തിരഞ്ഞെടുത്തവരെ അതിനുള്ള കർമങ്ങൾ പഠിപ്പിക്കുക. എല്ലാം രഹസ്യമായി തന്നെ തുടരുക." അവസാനമായി കാരണവർ അരുൾ ചെയ്ത വാക്കുമായി തലമുറകൾ നമ്മൾ തയ്യാറെടുത്തുകൊണ്ട് വന്നു. "

" അല്ല മുത്തശ്ശി അപ്പൊ ഈ ചെമ്പകശ്ശേരി എവിടെയാണ്? അവിടുള്ള ആളുകൾക്ക് ഇതൊക്കെ അറിയുമോ? "

" കാലങ്ങൾ കഴിഞ്ഞപ്പോൾ പരസ്പരം ബന്ധം അറ്റുത്തുടങ്ങി എന്ന് വേണമെങ്കിൽ പറയാം. അന്നത്തെ സംഭവത്തിന് ശേഷം ആദ്യത്തെ ആയില്യം പിറന്ന കുട്ടിയാണ് നിൻ്റെ ഭദ്രയുടെ അമ്മ സുഭദ്ര. ആ തലമുറയിൽ നിന്നും തിരഞ്ഞെടുക്കപ്പെടവൾ ആയിരുന്നു അവൾ അതുകൊണ്ടാവണം ആ സമയത്ത് മഹിരന് മോചനം കിട്ടാതായത്. ഇനി ചെമ്പകശ്ശേരിയിൽ അവശേഷിക്കുന്നത് ഭദ്ര മാത്രമാണ്. ഒരുപക്ഷേ സുഭദ്രയെ തൊടാൻ കഴിയാത്തതിൽ അവൻ ആ തറവാടിൻ്റെ ഇല്ലാതാക്കിയതാവാം. "

അതുകേട്ടപ്പോൾ ഭദ്രയുടെ വീടുപേർ അവൻ്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. പല സംശയങ്ങളും അവൻ്റെ മനസിൽ മൊട്ടിട്ടു.

"അപ്പൊ ഇവിടെ നിന്നും തിരഞ്ഞെടുത്തത് ആരെയാണ്? മറ്റേ പുനർജന്മം ആരാണ്? പറ മുത്തശ്ശി"

"ക്ഷമയോടെ കേൾക്ക് ദേവാ. ജന്മ നക്ഷത്രവും സമയവും ജാതകവും അങ്ങനെ പലതിൻ്റെയും അടിസ്ഥാനത്തിലാണ് മാന്ത്രികത പഠിക്കാൻ ആളെ തിരഞ്ഞെടുക്കുന്നത് സൂര്യമംഗലത്തെ ആ ആൾ നിൻ്റെ അമ്മയായിരുന്നു."

ആ രഹസ്യം അവനെ ഒന്ന് കിടുക്കി.

" ചെറുപ്പത്തിലെ മിടുക്കി ആയിരുന്നു നിൻ്റെ അമ്മ. അതുകൊണ്ട് തന്നെ അവൾ എല്ലാം അതിവേഗം പഠിച്ചെടുത്തു. പക്ഷേ അകാലത്തിലുള്ള മരണം എല്ലാവരെയും ഞെട്ടിച്ചു. അവൾ നേടിയ ശക്തികൾ അവളുടെ ആത്മാവിനെ നിയന്ത്രിച്ചുകൊണ്ട് ഇന്നും ഈ തറവാടിനു കാവൽ ആയി നിൽക്കുന്നുണ്ട്. "

പലപ്പോഴായി അമ്മയെ

💬 Comments

View all comments