Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]
തലമുറയ്ക്ക് ശേഷം കോട്ടയിലെ പിന്മുറക്കാർ പൂജകൾ ചെയ്ത് മഹിരനെ കൊടും വിഷമുള്ള പ്രേതമാക്കി മാറ്റി. ആദിത്യവർമ തമ്പുരാനോടുള്ള പകയിൽ മംഗലശ്ശേരി മന ഇല്ലാതാക്കാൻ മഹിരൻ ശക്തി ആർജിച്ചു. അന്ന് കാലഭൈരവൻ്റെ നക്ഷത്രത്തിൽ പിറന്ന കുഞ്ഞിന് അവർ ശിവശങ്കരൻ എന്ന വിളിച്ചു. കളരിയിലും മന്ത്രവാദത്തിലും ഏറ്റവും മികച്ച ആ കുഞ്ഞ് വളർന്ന് വന്നതോടെ മനയുടെ സ്ഥാനം കൈമാറാൻ തീരുമാനിച്ചു . പക്ഷേ ആ സമയത്താണ് മഹിരൻ മംഗലശ്ശേരിയെ ആക്രമിക്കുന്നത്. മനയിലെ പലരും അകലമായി മരണപ്പെട്ടപ്പോൾ പ്രശ്നം വച്ച പണിക്കർ മഹിരൻ്റെ സാമീപ്യം അറിയുകയും അതിനു വേണ്ട പ്രതിവിധികൾ കല്പിക്കുകയും ചെയ്തു. പക്ഷേ അതി ശക്തനായ മഹിരൻ ആ ചെറുത്തുനിൽപ്പുകളെ എല്ലാം ഇല്ലാതാക്കി തൻ്റെ ശക്തി കൊണ്ട് മന തകർക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു. വർഷങ്ങളോളം കാലഭൈരവനെ ആരാധിച്ച മനയ്ക്ക് കാവലായി അന്ന് ഭൈരവൻ ശിവശങ്കരനിലൂടെ അവതരിച്ചു. അതോടെ മഹിരനെ കാലപാദത്തിലേക്ക് അയച്ച് ബന്ധിച്ചു. മാടമ്പാടിയിലെ മുഖ്യ കർമികളെ എല്ലാം ഇല്ലാതാക്കി. സ്ത്രീകളും കുട്ടികളും മാത്രം അവശേഷിച്ച കോട്ടയിലെ ജനങ്ങൾ ഈ നാടുവിട്ട് മടങ്ങി. അതോടെ ഇവിടെ സമാധാനം പടർന്നു. ദൈവം കൂടിയ ശിവശങ്കരൻ ദൈവകരുവായി കണ്ട് ജനങ്ങൾ ആരാധിച്ചു. തൻ്റെ നിയോഗം കഴിഞ്ഞ് മടങ്ങിയ ശങ്കരനെ കാവിൽ കുടിയിരുത്തി കാരണവർ എന്ന ദൈവമായി അവർ കെട്ടി ആരാധിച്ചു. പക്ഷേ മടങ്ങുന്നതിന് മുമ്പ് കാരണവർ ഒരു താക്കീത് തന്നിരുന്നു. അന്ന് മംഗലശ്ശേരി മനയെ അദ്ദേഹം സൂര്യമംഗലമെന്നും ചെമ്പകശ്ശേരിയെന്നും രണ്ടായി തിരിച്ചു. "ഇനിയുള്ള തലമുറകളിൽ ആയില്യം നാളിൽ ഒരു കുഞ്ഞു പിറന്നാൽ മഹിരൻ മടങ്ങി വരും അന്ന് ഭൈരവൻ മറ്റൊരു ജന്മം എടുക്കും വഴികാട്ടാൻ
💬 Comments
View all comments