0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

ൻ്റെ ദേവ്യ ൻ്റെ കുട്ടിയോളെ കാത്തോണേ"

ഭവാനി നെഞ്ചിൽ കൈവച്ചുകൊണ്ട് പറഞ്ഞു നിർത്തി.

" നൂറ്റാണ്ടിൻ്റെ പകയോ? കാര്യം പറ മുത്തശ്ശി"

" മോനെ ഇതൊന്നും കേട്ടിട്ട് നിനക്ക് വിശ്വാസം വരണം എന്നില്ല പക്ഷേ ഇതൊക്കെ നമ്മുടെ തറവാടുമായി ബന്ധം ഉള്ളതാണ്. എന്നോട് നിൻ്റെ മുത്തച്ഛനാണ് ഇതൊക്കെ പറഞ്ഞു തന്നത്."

" മുത്തശ്ശി, ഇതിൻ്റെ ഗൗരവം എനിക്ക് മനസിലാവുന്നുണ്ട് പക്ഷേ ഞാൻ എന്താ ചെയ്യേണ്ടത്? മുഴുവനായിട്ട് പറ"

ഭവാനിയൊരു ദീർഘശ്വാസം എടുത്തുകൊണ്ട് തനിക്കറിയാവുന്ന സത്യങ്ങൾ പറയാൻ തുടങ്ങി.

" ദേവാ, നൂറ്റാണ്ടുകൾക്ക് മുമ്പ് സൂര്യമംഗലം ഇല്ലായിരുന്നു. നമ്മുടെ പൂർവികർ മാന്ത്രികതയിലും തന്ത്രികതയിലും മികവ് പുലർത്തിയ പ്രതാപ ശാലികൾ ആയിരുന്നു. മംഗലശ്ശേരി മനയിലെ പുരുഷന്മാർ കാലഭൈരവന് പൂജചെയ്യുന്നവരും സ്ത്രീകൾ കാളിക്ക് പൂജ ചെയ്യുന്നവരും ആയിരുന്നു. അതുകൊണ്ടുതന്നെ അന്നത്തെ കാവും അമ്പലവും എല്ലാം മംഗലശ്ശേരി മന ആയിരുന്നു. ജനങ്ങൾക്ക് ദൈവത്തോളം തന്നെ വിശ്വാസവും ബഹുമാനവും ആയിരുന്നു അക്കാലത്ത് മംഗലശ്ശേരി മനയോടും അതിലെ വീട്ടുകാരോടും. മന്ത്രാവാദത്തിലും ആയോധന കലയിലും അഗ്രകണ്ണ്യർ ആയിരുന്നവരിൽ ഒരാൾ മാത്രം ദുഷ്ടശക്തികളെ പ്രീതിപ്പെടുത്താൻ തുടങ്ങിയത് ആദ്യമൊന്നും ആരും അറിഞ്ഞില്ല. അയാൾക്ക് കൂട്ടിന് വർഷങ്ങളോളം ദുഷ്ദേവതകളെ ആരാധിക്കുന്ന മാടമ്പാട് കോട്ടയിലെ അംഗങ്ങളും. മനയിലെ മൂത്ത കർമി ആയ വർമ തമ്പുരാൻ ഇതറിഞ്ഞത് വളരെ വൈകിയാണ്. അന്ന് ദുഷ്ദേവതയെ ആവാഹിക്കാൻ തയ്യാറായ മാടമ്പാടിലെ മഹിരനെയും തൻ്റെ മകനായ ഉദയ വർമയെയും തമ്പുരാനും അനിയന്മാരും ചേർന്ന് കൊന്നുകളഞ്ഞു. മാടമ്പാടിലെ മറ്റ് അംഗങ്ങൾക്കെല്ലാം താക്കീത് കൊടുത്ത് വിട്ടയക്കുകയും ചെയ്തു. പക്ഷേ ദേവത പകുതി ആവാഹിക്കപ്പെട്ട മഹിരൻ പ്രേതമായി മാടമ്പാടിയിൽ അടഞ്ഞു കിടന്നു. രണ്ടു

💬 Comments

View all comments