0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

" അതറിയില്ല വാ"

നെഞ്ചോളം പുതപ്പിട്ടുകൊടുത്ത് നെറ്റിയിൽ ഉമ്മയും വച്ചവൻ അവളെ ഒന്ന് നോക്കി. കരഞ്ഞ് തളർന്ന് കുഞ്ഞിനെ പോലെ ഉറങ്ങുന്ന അവളോട് അവനിൽ ഒരച്ഛൻ്റെ വാത്സല്യം നിറഞ്ഞു. ചടങ്ങുകൾ കഴിഞ്ഞ് കുറച്ച് മുമ്പാണ് ഗൗരി മടങ്ങിയത്, ഭദ്രയുടെ അവസ്ഥ കണ്ട് വീണ്ടും വിളിച്ചാലോ എന്നവൻ ആലോചിച്ചെങ്കിലും ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി അത് വിട്ടു. അവളുടെ കവിളിലൂടെ കൈ ഓടിച്ച ശേഷം അവൻ ഭവാനിയുടെ മുറിയിലേക്ക് നടന്നു.

പണിക്കരുടെ അടുക്കൽ നിന്നും തിരികെ വന്ന ഭവാനിയുടെ മുഖത്തെ ഭയം എല്ലാവരെയും ഹാളിൽ ഒന്നിപ്പിച്ചു. എന്താണ് കാര്യമെന്ന് അറിയാതെ ചർച്ചയ്ക്ക് കൂടിയവരുടെ ഇടയിലൂടെ കാശി മുത്തശ്ശിയുടെ മുറിയിലേക്ക് കയറി.

" ന്താ ഭവാനിയമ്മേ ? എന്നെ വിളിച്ചെന്ന് പറഞ്ഞല്ലോ ? അല്ല ഇതെന്താ വല്ലാണ്ടിരിക്കുന്ന? കണവൻ വന്ന് ചീത്തപ്പറഞ്ഞോ സ്വപ്നത്തിൽ?"

മുറിയിൽ ഉണ്ടായിരുന്ന മാധവനേയും നോക്കി ഭവാനിയോടവൻ ചോദിച്ചു. അവരുടെ മുഖത്തെ പേടി അവനും ശ്രദ്ധിച്ചു.

" മാധവാ തൽക്കാലം വാതിലടച്ചേക്ക്."

വാതിലടച്ച് ചുവരുസൈഡിൽ ഇട്ടിരുന്ന കസേരയിൽ ഇരുന്നുകൊണ്ടായാൾ തല ചുവരിലേക്ക് ചേർത്ത് വച്ചു. കാര്യം അല്പം സീരിയസ് ആണെന്ന് മനസ്സിലാക്കിയ കാശി ഭാവിനിക്കരികിൽ ഇരുന്നുകൊണ്ട് കാര്യം തിരക്കി.

" എന്താ മുത്തശ്ശി ? എന്തിനാ നിങ്ങൾ ടെൻഷൻ അടിച്ചിരിക്കുന്നേ? വല്യച്ചാ... എന്താ കാര്യമെന്ന് പറ"

"അമ്മേ പണിക്കര് പറഞ്ഞതൊക്കെ അവനോട് പറ, എല്ലാം അവൻ അറിയേണ്ട സമയം ആയില്ലേ?"

" എന്താ വല്യച്ചാ പുതിയ പ്രശ്നം അതും ഞാൻ ഉൾപ്പെടാൻ മാത്രം ഉള്ളത്?"

" മോനെ ദേവാ.. ഇത് പുതിയ പ്രശ്നം അല്ല. വർഷങ്ങളുടെ കാത്തിരിപ്പാ, നൂറ്റാണ്ടുകളുടെ പക..

💬 Comments

View all comments