Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]
you in the comments.
*********
ചന്ദ്രവേദം 9
*********
"കണക്കുപ്രകാരം ഈ ജാതകക്കാരൻ്റെ നക്ഷത്രം ഭരണിയാണ്. അന്നെനിക്ക് തെറ്റിയതാണ്. ഭരണിയുടെ അത്യന്തം നേരത്തേയുള്ള സമയം , ഭൈരവനോട് നൂലിഡ വ്യത്യാസമില്ലാത്ത സമയം. രണ്ടുകണങ്ങളും ചേർന്നുള്ള അപൂർവ ജന്മം. എങ്കിലും ദൈവകണമാണ് ആധിപത്യം. ഇയാളെ എത്രയും വേഗം കര്യങ്ങൾ മനസ്സിലാക്കിപ്പിച്ച് ഇവിടെ എത്തിക്യ."
" മാധവാ ആരുടെ ജാതകമാ ഇത്?"
ആകാംഷയുടെയും സമാധാനത്തിൻ്റെയും പ്രതീക്ഷയുടെയും ശബ്ദത്തിൽ ഭവാനി ചോദിച്ചു.
" കാശിദേവ് "
തിരികെ വീട്ടിലെത്തിയെങ്കിലും ഭദ്രയുടെ മിഴികൾ തോർന്നില്ല.
" ചെന്ന് കുളിക്ക്"
ടവ്വലും ഡ്രെസ്സും എടുത്തുകൊടുത്ത് കാശി അവളെ ബാത്രൂമിൽ കയറ്റിവിട്ടു. ഭദ്രയെ ഇത്രയും ഉലഞ്ഞുപോയ അവസ്ഥയിൽ കണ്ടത് അവനും ഏറെ വിഷമം ഉണ്ടാക്കി. കുളി കഴിഞ്ഞ് വന്നവൾ അവൻ്റെ അരികിൽ ഇരുന്നു. മുടിയിൽ നിന്ന് വെള്ളമുട്ടിവീഴുന്നത് കണ്ടാണവൻ തലയിലേക്ക് ശ്രദ്ധിച്ചത്. നേരെ ഒന്ന് തുവർത്താൻ പോലും അവൾ നിന്നില്ലെന്ന് മനസ്സിലാക്കിയവൻ അവളുടെ കയ്യിൽ നിന്ന് ടവ്വൽ വാങ്ങി തല തുവർത്താൻ തുടങ്ങി.
" എന്താ ശ്രീക്കുട്ട ഇത്, നോക്ക് മുഴുവൻ വെള്ളമാ തോർത്താതെ ഇരുന്നിട്ട് പനി കൂടെ വരുത്തി വെക്കണോ?"
മറുപടി ഒന്നും പറയാതെ അവൾ അങ്ങനെ ഇരുന്നു. വെള്ളം വീണ് ഇട്ടിരുന്ന ടീഷർട്ട് നനഞ്ഞിരുന്നു, നിർബന്ധിച്ചുകൊണ്ടവൻ അതൂരി മാറ്റി വേറെയൊന്ന് ഇട്ടുകൊടുത്തു. കരഞ്ഞു തളർന്ന അവളെ പിടിച്ച് കിടത്തി ഉറങ്ങിക്കോളാൻ പറഞ്ഞ് അവളുടെ അടുത്ത് തന്നെ ഇരുന്നു. ക്ഷീണം കാരണം പെട്ടെന്ന് തന്നെയവൾ ഉറങ്ങിപ്പോയി. അപ്പോഴേക്കും ഗായത്രി വന്നവനെ വിളിച്ചു.
" ഏട്ടാ മുത്തശ്ശി വിളിക്കുന്നുണ്ട് ചെല്ലാൻ പറഞ്ഞു"
" എന്തിനാ?"
💬 Comments
View all comments