0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

വിളിയിലുള്ള ആവശ്യം അയാൾ മനസ്സിലാക്കിയിരുന്നു. വൈകാതെ തന്നെ വേഷം മാറി അയാൾ പുറപ്പെട്ടു.

###

രണ്ടു ദിവസം മുമ്പ്..

ഉറക്കമെഴുന്നേറ്റ ഭദ്ര ആദ്യം തിരഞ്ഞത് കാശിയെ ആയിരുന്നു. എങ്ങും കാണാതെ വന്നപ്പോൾ അവൾ എഴുന്നേറ്റിരുന്നു അഴിഞ്ഞു കിടന്ന മുടി ചുറ്റി വച്ചു. സ്വപ്നത്തിൽ കണ്ടതിനെ പറ്റിയോർത്തപ്പോൾ അവൾക്ക് സത്യമാണോ തോന്നലാണോ എന്ന് തിരിച്ചറിയാൻ കഴിയാതായി, കാരണം മുറിയിലേക്ക് അതേ മുല്ലപ്പൂ മണം നിറഞ്ഞ് നിന്നിരുന്നു. അവൾ കാശിയെ അന്വേഷിച്ച് പുറത്തേക്ക് നടന്നു. ഹാളിൽ എല്ലാവരും കൂടിയിരിക്കുന്നത് കണ്ട് അവൾക്ക് ഒന്നും മനസിലായില്ല. സ്റ്റെപ്പിറങ്ങി താഴെ എത്തിയതും അവൾ കാശിയെ അന്വേഷിച്ചു.

" മുത്തശ്ശി ഏട്ടനേയും കൂട്ടി പണിക്കരുടെ അടുത്തേക്ക് പോയി. വരാറായികാണും."

" എന്നെ വിളിക്കായിരുന്നില്ലേ ഞാൻ കൂടെ പോകുമായിരുന്നല്ലോ."

അഞ്ജനയുടെ ഉത്തരത്തിന് സാധാരണ രീതിയിൽ തന്നെ അവൾ മറു ചോദ്യം ചോദിച്ചു.

" ഏട്ടത്തി നല്ല ഉറക്കമായിരുന്നു. അവർ പോയിട്ട് കുറേ മണിക്കൂറായി."

" ആണോ, എന്തെങ്കിലും പ്രശ്നം ഉണ്ടോ? എല്ലാവരും എന്താ ഇങ്ങനെ ഇരിക്കുന്നത്?"

" അതോ മുത്തശ്ശി പറഞ്ഞു അവർ വരുന്നവരെ ആരോടും പുറത്തിറങ്ങേണ്ടെന്ന് ."

പരസ്പരം സംസാരിച്ചിരുന്നവർകെല്ലമായി മാലതിയും സാവിത്രിയും ചായ കൊടുത്തു. തിരികെ വരുന്നവരെയും നോക്കി സൂര്യമംഗലം പ്രതീക്ഷയോടെ കാത്തിരുന്നു.

###

ഒറ്റയിരുപ്പിൽ മുഴുവൻ വായിച്ചുതീർന്നവൻ പണിക്കരെ നോക്കി. വേദം ഭദ്രമായി പണിക്കരെ തിരികെയെല്പിച്ച് കാശി എഴുന്നേറ്റു.

" അവിടെ മുറിയിൽ നിനക്കുവേണ്ട വസ്ത്രം തയാറാണ്. മാറിയിട്ട് വന്നിരിക്കുക പൂജ ആരംഭിക്കാം."

മറുത്തൊന്നും പറയാതെ അവൻ മുറിയിലേക്ക് ചെന്ന് വസ്ത്രം മാറി.

" ഭവാനിയമ്മേ നിങ്ങൾ ഇവിടെ ഇരിക്കണം എന്നില്ല

💬 Comments

View all comments