Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]
മടങ്ങാം. പൂജകൾ കഴിയാൻ ഒരു ദിവസമാകും."
വീട്ടിലേക്ക് മടങ്ങാൻ എഴുന്നേറ്റ ഇരുവർക്കും എതിരെ കാശി മുറിയിലേക്ക് കടന്നുവന്നു. കറുപ്പും ചുവപ്പും കലർന്ന കച്ചകെട്ടി രുദ്രാക്ഷമലയും ധരിച്ച് നെറ്റിയിൽ ചന്ദ്രക്കലയും വരച്ച് ഒരു യോദ്ധാവിനെ പോലെ വന്ന കാശിയെ ഭവാനി അറിയാതെ തൊഴുതു. മുത്തശ്ശിയുടെ മുന്നിൽ നിന്നവൻ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി അവരെ യാത്രയാക്കി. അവർ കാറിൽ കയറുന്നവരെ അവൻ അവിടെ നിന്നു. കാറിൽ കയറുമ്പോഴും ഇരുട്ടുവീണു തുടങ്ങിയ സന്ധ്യയിലും തനിക്ക് നേരെ വരുന്ന അവൻ്റെ ചുവന്ന കണ്ണുകൾ അവർക്ക് കാണാൻ കഴിഞ്ഞു.
തിരികെയെത്തിയ ഭവാനിയോടൊപ്പം കാശിയെ കാണാത്തതിൽ ഭദ്രയ്ക്ക് പേടിയായി.
" മുത്തശ്ശി ..ദേവേട്ടനെവിടെ?"
പേടിയും സങ്കടവും കാരണം അവളുടെ ശബ്ദം ഇടറിയിരുന്നു.
" അവിടെ കുറച്ച് പൂജ ചെയ്യാൻ ഉണ്ട് മോളെ അതുകഴിഞ്ഞ് അവൻ നാളെ ഇങ്ങ് വരും"
കരച്ചിലിൻ്റെ വക്കിലെത്തിയ ഭദ്രയെ ഭവാനി ചേർത്ത് പിടിച്ച് സമാധാനിപ്പിച്ചു. പക്ഷേ ഭദ്രയ്ക്ക് അതൊന്നും മതിയായിരുന്നില്ല.
" എങ്കിൽ ഞാൻ കൂടെ പോകാം അങ്ങോട്ട് ,എന്നെ ഒന്ന് അവിടെ ആക്കാൻ പറ മുത്തശ്ശി."
കരഞ്ഞുകൊണ്ട് ഭദ്ര വാശിപിടിച്ചു. പക്ഷേ കാര്യഗൗരവമുള്ള ഭവാനി അവളെ തടഞ്ഞു.
" അവിടെ പോയിട്ട് കാര്യമില്ല മോളെ, നീ ഇവിടെ ഇരിക്ക് .അവൻ നാളെ തന്നെ വരും,എൻ്റെ കുട്ടി കരയാതിരിക്ക്. മാലതി.."
ഭദ്രയെ മാലതിയുടെ കയ്യിൽ ഏൽപ്പിച്ച് ഭവാനി അവിടെ ഇരുന്നു. അപ്പോഴും ഭദ്രയുടെ കരച്ചിലടങ്ങിയിരുന്നില്ല.
" എന്തായമ്മേ പോയ കാര്യം?"
" ഹ...ദേവൻ ഉള്ളിടത്തോളം അവൻ നമ്മളെ കാക്കും, അംബികയും രഘുനാഥും വന്നില്ലേ മക്കളെ?"
മറുപടി പറയവെ ചുറ്റും നോക്കി
💬 Comments
View all comments