0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

എൻ്റെ കിലുക്കാം പെട്ടിക്ക് ഒരു മാറ്റവും ഇല്ലല്ലോ. നിന്നെ പോലെ തന്നെയാല്ലേ ദേവൂട്ടിയും."

"ഇതൊക്കെ ചേച്ചിക്ക് എങ്ങനെ അറിയാം"

" ഞാൻ പറഞ്ഞില്ലേ സൂര്യമംഗലത്തിൻ്റെ ഓരോ നിമിഷവും ഞാൻ അറിയുന്നുണ്ടായിരുന്നു. ദേവൻ മടങ്ങി വരുന്നത് വരെ. അവനെ പറ്റിയോർത്ത് ആരും പേടിക്കേണ്ടതില്ല. അവൻ എൻ്റെ വയറ്റിൽ പിറന്നവൻ ആണെങ്കിലും ദൈവാംശം നിറഞ്ഞവനാണ്. പണ്ട് രഘുനാഥ് എന്ന എൻ്റെ ഭർത്താവ് എന്നെ ഒരു സ്ഥലത്തേക്ക് കൊണ്ടുപോയി. മാടമ്പാടി ആയിരുന്നു അത്. അവിടെ വച്ച് എന്നെ ഏതോ നീച ശക്തിയെ കൊണ്ട് പ്രാപിക്കാൻ ആയിരുന്നു അയാളുടെ ഉദ്ദേശം. പക്ഷേ അവരുടെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് അവിടെയൊരു ദിവ്യ വെളിച്ചം പ്രത്യക്ഷപ്പെട്ടു. എന്നെ പ്രാപിച്ചുകൊണ്ടിരുന്ന ശക്തിയെ എതിർത്തുകൊണ്ട് അതെൻ്റെ വയറിൽ കയറി. പിന്നീട് ഞാൻ കണ്ണുതുറന്നപ്പോൾ നമ്മുടെ കുളപ്പടവിൽ ആയിരുന്നു ഞാൻ. അവനുണ്ടായ ശേഷമാണ് എനിക്കിതെല്ലാം ഓർമ വന്നത്. പക്ഷേ അവൻ്റെ ജീവന് യാതൊന്നും സംഭവിക്കാതിരിക്കാൻ ഞാൻ ആരോടും പറഞ്ഞില്ല. ഇതിനെ പറ്റി അയാളോട് ചോദിച്ച ശേഷം അയാളുടെ ഉദ്ദേശം എനിക്ക് മനസിലായി. അയാളും ചെറിയച്ചനും അദ്ദേഹത്തിൻ്റെ മകളായ അംബികയും എല്ലാം ഇതിനു പുറകിലുള്ളവർ ആണ്. ഭദ്രയുടെ അച്ചനും പത്മാവതിയും അവരുടെ മകനും മാടമ്പാടിയിലെ അംഗങ്ങളാണ്. പക്ഷേ ഇവളുടെ അച്ചൻ അതിൽ നിന്നും മാറി സുഭദ്രയേയും മകളെയും സംരക്ഷിച്ചു. അതുകൊണ്ട് തന്നെ അവർ അയാളെ ഇല്ലാതാക്കി. ഇതെല്ലാം അറിഞ്ഞ എന്നെയും അയാൾ വെറുതെ വിട്ടില്ല. ഇപ്പൊൾ എൻ്റെ മകൻ അതിനുള്ള പ്രതികാരം ചെയ്തിട്ടുണ്ടാകും. "

അത് പറഞ്ഞപ്പോൾ ശ്രീദേവിയുടെ മുഖത്ത് സന്തോഷം മിന്നിത്തിളങ്ങി.

മണിക്കൂറുകൾക്കിടയിൽ പലപല രഹസ്യങ്ങൾ അറിഞ്ഞ പലരുടെയും തലച്ചോർ ഒരു

💬 Comments

View all comments