0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

കൂപ്പുന്നതിനു മുമ്പ് തന്നെ അയാളുടെ ഹൃദയം രണ്ടായി മുറിഞ്ഞിരുന്നു. നെഞ്ചിലേക്ക് കഠാര കുത്തിയിറങ്ങിയതോടെ അവൻ്റെ മുഖത്തേക്ക് അയാളുടെ ചോര തെറിച്ചു. അൽപ ജീവൻ നിൽക്കവേ മുഖത്ത് തെറിച്ച ചോര വിരലിൽ തുടച്ചെടുത്ത് കാശി തൻ്റെ അമ്മയിൽ നിന്നും അറിഞ്ഞ സത്യം അയാളുടെ ചെവിയിൽ പറഞ്ഞു.

" ഈ ഭീരുത്വം നിറഞ്ഞ ചോരയല്ലടാ എൻ്റെ ശരീരത്തിലൂടെ ഓടുന്നത്. ഇത് ഞാൻ അമ്മയ്ക്ക് കൊടുത്ത വാക്കാണ്."

അതും പറഞ്ഞ് വിരലിൽ ഉണ്ടായിരുന്ന ചോര അയാളുടെ ചുണ്ടിലേക്ക് തേച്ചുകൊണ്ടവൻ അലറി.

"ഹ്രാ........."

അവൻ്റെ അലർച്ച മാടമ്പാടിയുടെ പഴകിയ ചുവരുകളിൽ പ്രതിഫലിച്ച് മായൻ്റെയും മഹിരൻ്റെയും കാതുകളിൽ എത്തി. തങ്ങളുടെ സ്ഥലത്ത് എത്തിയിട്ടും അവൻ്റെ സാന്നിദ്ധ്യം മനസ്സിലാക്കാൻ കഴിയാത്തതിൽ അവരൊന്ന് ശങ്കിച്ചു.

പേടിച്ചുപോയ ഇരുവരും കാശിയുടെ അരികിലേക്ക് ചേർന്ന് നിന്നു. ജീവനറ്റ രഘുനാഥിൻ്റെ ശവത്തിലേക്ക് നോക്കി കാശി അമ്മ പറഞ്ഞത് വീണ്ടും ഓർത്തു.

###

പൂജയുടെ ഇടയിൽ എല്ലാവർക്കും കാണാൻ പറ്റുന്ന രീതിയിൽ ഭദ്രയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടു.

" എൻ്റെ കുട്ടി പേടിച്ചിരിക്കുവാ? "

പെട്ടെന്നുള്ള ശബ്ദവും തലയിലെ കയ്യുടെ അനക്കവും അറിഞ്ഞവൾ ഒന്ന് ഞെട്ടി. ശ്രീദേവി ആണെന്ന് അറിഞ്ഞതോടെ അവൾക്ക് സമാധാനമായി. ശ്രീദേവിയുടെ അരയിൽ ചുറ്റിപ്പിടിച്ച്കൊണ്ട് അവൾ കരഞ്ഞു.

" അമ്മേ ൻ്റെ ദേവേട്ടൻ.."

" അവനൊന്നും പറ്റില്ല മോളെ. നിനക്ക് വേണ്ടി അവൻ തിരികെ വരും."

" മോളെ ശ്രീദേവി ..നീ എങ്ങനെ"

" അമ്മേ.. ഒരുപാട് വർഷമായിട്ട് ഞാൻ നിങ്ങൾക്ക് ചുറ്റുമുണ്ട്, ആർക്കും എന്നെ കാണാൻ കഴിയഞ്ഞിട്ടാ."

" ചേച്ചി ദേവൻ്റെ കാര്യം ഓർത്തിട്ട് എനിക്കും പേടിയുണ്ട്"

" ആഹാ

💬 Comments

View all comments