0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

വലിച്ചിറക്കിയ അക്ഷരയേയും അഞ്ജുവിനെയും മുന്നിൽ നിർത്തി അയാൾ അട്ടഹസിച്ചു. മുന്നിൽ നിൽക്കുന്ന കാശിയെ കണ്ട അവരും അമ്പരന്നു. ചുവന്ന കണ്ണുകൾ നെറ്റിയിലെ ചന്ദ്രകല കഴുത്തിൽ രുദ്രാക്ഷമാല അരയിൽ കറുപ്പും ചുവപ്പും ചേർന്ന കച്ച ഒരു കാലിൽ തള എല്ലാം കൂടെ ഒരു ഉഗ്രരൂപമായിരുന്നു കാശിക്ക്.

" രഘുനാഥാ എൻ്റെ സഹോദരങ്ങളെ കടത്തിയത് വഴി നീ വലിയൊരു തെറ്റാണ് ചെയ്തത്. ഞാൻ വന്നത് നിൻ്റെ അന്ത്യം കുറിക്കാനാണ്."

" അച്ചനെ നീ എന്ന് വിളിക്കാൻ മാത്രം വളർന്നോടാ പീറ ചെറുക്കാ, നിനക്കാളുമാറി പോയി കാശി.. ഹ... ഹ... ഹ"

അയാൾ തൻ്റെ അരയിൽ നിന്നും പുത്തൻ പിസ്റ്റൽ കയ്യിലെടുത്ത് വിരലിൽ ചുറ്റി കറക്കി അവന് നേരെ ചൂണ്ടിക്കൊണ്ട് ചിരിച്ചു. പക്ഷേ അയാൾ പ്രതീക്ഷിച്ച പോലെ ആയിരുന്നില്ല കാര്യങ്ങൾ. അക്ഷരയും അഞ്ജനയും പേടിച്ചെങ്കിലും കാശിയുടെ മുഖത്ത് പുച്ഛിച്ചുകൊണ്ടുള്ള ചിരി മാത്രമായിരുന്നു. കണ്ണടച്ച് തുറന്നപ്പോൾ അയാൾ തൻ്റെ വണ്ടിയുടെ ബോണറ്റിൽ ഇടിച്ച് നിൽക്കുകയായിരുന്നു. കഴുത്തിൽ മുറുക്കിയ കയ്യുമായി കാശി നിമിഷനേരം കൊണ്ട് അല്പം ദൂരം കിടന്നിരുന്ന വണ്ടിക്ക് മുകളിലേക്ക് അയാളെയും കൊണ്ട് പാഞ്ഞിരുന്നു. അവൻ്റെ കൈ മുറുകിക്കൊണ്ടിരിക്കവെ സ്വയം ജീവൻ രക്ഷിക്കാൻ വേണ്ടി അയാൾ അവനെ വെടി വച്ചു.

" ഏട്ടാ...."

കാതടപ്പിച്ച ശബ്ദത്തിൽ അവർ രണ്ടുപേരും പേടിച്ച് ഒരേ ശബ്ദത്തിൽ അവനെ വിളിച്ചു. പക്ഷേ വീണ്ടും രഘുനാഥിൻ്റെ പ്രതീക്ഷകൾ തെറ്റിച്ചുകൊണ്ട് കാശി ക്രൂരമായൊന്ന് ചിരിച്ചു. അതോടെ അയാളുടെ സകല ധൈര്യവും ചോർന്നു പോയിരുന്നു. അന്തരീക്ഷത്തിലെ വായുവിനെ രൂപം മാറ്റി കഠാരയാക്കി മാറിയത് കണ്ട രഘുനാഥ് ജീവന് വേണ്ടി അപേക്ഷിക്കാൻ കൈകൾ

💬 Comments

View all comments