Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]
അവളിലെ ഭയം അണപൊട്ടിയൊഴുകി. പക്ഷേ മാലതി അവളെ ചേർത്ത് നിർത്തി ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
" പണിക്കരെ ഇപ്പൊ കാശി എങ്ങോട്ടാണ് പോയത് ഞങ്ങൾ അവന് സഹായത്തിനു ചെല്ലാം"
ഒരു കാലത്ത് വെറുപ്പായിരുന്ന കാശിയോട് അതുമാറി മകനോടുള്ള കരുതൽ നിറഞ്ഞ മാധവൻ പറഞ്ഞു.
" വേണ്ട മാധവാ, ഇത് മനുഷ്യരായ എനിക്കോ നിനക്കോ സാധിക്കുന്നതല്ല, ഇപ്പൊൾ എന്നോട് സംസാരിച്ചത് കാശിയല്ല , അവൻ്റെ ഉള്ളിലെ ശക്തിയാണ് , സാക്ഷാൽ കാല ഭൈരവൻ. കൂടാതെ അവനെ മകനെന്ന് അഭിസംബോധന ചെയ്താണ് സംസാരിച്ചത്, കാശിയുടെ ജന്മ രഹസ്യം നമ്മൾ കരുതിയതിലും മുകളിലാണ്. അവൻ ഇപ്പൊൾ പോയത് അവരുടെ കോട്ടയിലേക്കാണ്, മാടമ്പാടിയിലേക്ക്. സഹോദരങ്ങളെ കൂട്ടി മടങ്ങുമെന്ന് പറഞ്ഞു, നമുക്ക് ചെയ്യാൻ കഴിയുന്നത് അവന് വേണ്ടി പ്രാർത്ഥിക്കുക മാത്രമാണ്. "
മകനെ സഹായിക്കാൻ കഴിയാതെ അയാൾ നിശബ്ദനായിരുന്നു. പണിക്കർ വീണ്ടും പൂജ തുടങ്ങി.
###
തൻ്റെ ലക്ഷ്യ സാധൂകരണത്തിന് വേണ്ടി എത്ര ബലി നൽകാനും മായൻ തയ്യാറായിരുന്നു. ശിവനിയിലൂടെ ശക്തി വീണ്ടെടുത്ത മഹിരൻ മംഗലശ്ശേരിയെ നശിപ്പിക്കാനുള്ള തയ്യാറെടുപ്പിൽ മുഴുകിയിരുന്നു. അതിനുള്ള അടുത്ത ബലിയുമായി രഘുനാഥ് അവിടേക്ക് എത്തിയിരുന്നു. മുറ്റത്ത് നിന്നും മാടമ്പാടിയിലേക്ക് കാലെടുത്തു വയ്ക്കാൻ സമ്മതിക്കാതെ അയാളുടെ മുന്നിൽ കറുത്ത പുക ചുഴി രൂപപ്പെട്ടു. അതിൽ നിന്ന് പ്രത്യക്ഷപ്പെട്ട രൂപം കണ്ട് അയാൾ അല്പമൊന്ന് ഭയന്നു. പക്ഷേ കാശിയോടുള്ള പക അയാൾക്ക് ധൈര്യമേകീ.
" ഹ ഹ ഹ..... നിൻ്റെ മരണം തേടിയാണ് നീ വന്നിരിക്കുന്നത്, ഒരു ബലിക്ക് വേണ്ടി ഇറങ്ങിയ എനിക്ക് മൂന്നുപേരെ കിട്ടി അവൻ തികച്ചും സന്തോഷപ്പെടും ഇതറിഞ്ഞാൽ."
കാറിൽ നിന്നും
💬 Comments
View all comments