0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

മനസ്സിലാക്കിയ പണിക്കർ കാശിയെ തടഞ്ഞു.

" വേണ്ട കാശി, ആ കല്ല് ആപത്താണ്, എവിടേക്കെന്ന് വച്ചാ ഈ പോക്ക്"

" പണിക്കരെ... നമ്മെ കാലഭൈരവനെന്ന് വിളിക്കുന്നത് നാം ഭീരുവായത് കൊണ്ടല്ല, സർവ്വം നശിപ്പിക്കാൻ കഴിയുന്നവനാണ് ഞാൻ. ഈ കല്ല് എൻ്റെ വജ്രായുധം, മഹിരനെ പൂർണമായും ഇല്ലാതാക്കാൻ എൻ്റെ പുത്രന് ഇതാവശ്യമാണ്. എന്നെ തടയാൻ നിൽക്കേണ്ട, ഞാൻ എൻ്റെ പുത്രൻ്റെ സഹോദരങ്ങളെ കൂട്ടി മടങ്ങി വരുന്നതുവരെ വിളക്ക് അണയാതെ നോക്കണം, പല എതിർപ്പുകളും ഉണ്ടാകും."

ആ ശബ്ദം കാശിയുടേതല്ലെന്ന് പണിക്കർക്ക് ബോധ്യമുണ്ടായിരുന്നു, അതുകൊണ്ട് തന്നെ അയാൾ പിന്നീട് അവനെ തടഞ്ഞില്ല.

പേടിച്ചു നിൽക്കുന്ന ഭദ്രയെ ഒന്ന് നോക്കിയ കാശി അവിടെ നിന്നും കറുത്ത പുകയായി മാഞ്ഞു. ഒന്നും വിശ്വസിക്കാൻ ആർക്കും കഴിഞ്ഞില്ല. പരിഭ്രാന്തിയോടെ നിൽക്കുന്ന പണിക്കരോട് ഭവാനി കാര്യം തിരക്കി.

" പണ്ട് ദൈവകരുവായി മാറി സമാധിയാകാൻ നേരം ശിവശങ്കരൻ തനിക്ക് ലഭിച്ച എല്ലാ ശക്തികളും ഒരു ചെറിയ കല്ലിലേക്ക് ആവഹിച്ചിരുന്നു. ആ കല്ലാണ് ഇപ്പൊൾ കാശി തന്നിലേക്ക് ആവാഹിച്ചത്. ഈ കല്ലിൻ്റെ ശക്തി തേടിയാണ് ആ മായൻ വന്നത്. മനുഷ്യനപ്പുറം ഉള്ള ശക്തി അയാളിലേക്ക് എത്താൻ പാടില്ല. അതുപോലെ ആ കല്ല് പൊട്ടിക്കുന്നത് വഴി നമ്മൾ ആഗ്രഹിക്കുന്ന എന്തിനേയും ഇല്ലാതാക്കാൻ കഴിയും. പക്ഷേ... "

" എന്താ പണിക്കരെ മുഴുവനും പറയൂ"

" വേദത്തിൽ പറഞ്ഞ പ്രകാരം കല്ല് ഇല്ലാതാവുന്നതോടെ ആ ശക്തി ആവാഹിച്ച ആളും മരണമടയും"

ഒട്ടും താല്പര്യം ഇല്ലാതെയാണ് അയാൾ അത് പറഞ്ഞത്. അതുകേട്ടതോടെ ഭവാനി നെഞ്ചിൽ കൈവച്ചിരുന്നുപോയി. എല്ലാവരുടെയും നോട്ടം ഭദ്രയിലേക്ക് നീണ്ടതോടെ

💬 Comments

View all comments