0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

അച്ചുവിനെയും വിളിച്ചിട്ട് കിട്ടുന്നില്ല"

മറുപടി പറഞ്ഞത് കല്യാണി ആയിരുന്നു.

" ഒന്നിച്ചുവരാൻ അല്ലെ പറഞ്ഞത് പിന്നെന്തിനാ അവർ വേറെ പോയത്? "

" അംബികമ്മയ്ക് സുഖമില്ലെന്ന് പറഞ്ഞ് അച്ചുവിനെ അങ്കിൾ വിളിച്ചിരുന്നു. അപ്പൊ കൂട്ടിന് പോയതാ അഞ്ജന ചേച്ചി. അവരെയും കൂട്ടി വേഗം വരാമെന്ന് പറഞ്ഞിരുന്നു പക്ഷേ ഇത്ര നേരമായിട്ടും വന്നില്ല വിളിച്ചിട്ട് കിട്ടുന്നുമില്ല"

ഒറ്റശ്വാസത്തിൽ കല്യാണി പറഞ്ഞു നിർത്തി. രഘുനാഥിൻ്റെ ഇടപെടൽ മനസിലായതോടെ കാശിക്ക് തൻ്റെ കോപം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവൻ്റെ കണ്ണുകൾ വീണ്ടും ചുവക്കാൻ തുടങ്ങി. ഹോമകുണ്ടത്തിലെ കത്തിയെരിഞ്ഞ കനലുകൾ കയ്യിട്ടുവാരിയവൻ അത് പൊടിച്ച് ഒരു വെറ്റിലയിലേക്ക് ഇട്ടു. അല്പം വെള്ളം കൂടെ ചേർത്ത് അതിനെ മഷിപോലെയാക്കിയെടുത്തു. മന്ത്രാവാക്യങ്ങൾ ഉച്ചരിച്ചുകൊണ്ടവൻ അതിലേക്ക് നോക്കി. ഏതോ പഴയ വീടിൻ്റെ രൂപം അവനതിൽ കാണാൻ കഴിഞ്ഞു. കാശിക്ക് ആ സ്ഥലം മനസ്സിലായില്ലെങ്കിലും അവനിലെ പുതിയ ശക്തിക്ക് നിഷ്പ്രയാസം ആ സ്ഥലം മനസിലായി, കൂടെ അവിടെയുള്ള മഹിരൻ്റെ സാന്നിധ്യവും.

അവൻ്റെ പ്രവൃത്തികൾ കണ്ട് പണിക്കരടക്കം ഭയന്നു നിന്നു.

അവിടെനിന്നെഴുന്നേറ്റവൻ നേരെ ഭൈരവൻ പ്രതിഷ്ഠയുടെ മുന്നിൽ നിന്ന് മറ്റൊരു മന്ത്രം ചൊല്ലി. പ്രതിഷ്ഠയുടെ നെറ്റിയിലായി വരച്ചിരുന്ന കുറി വരയുടെ നടുക്ക് നിന്നും തീപോലെ ജ്വലിക്കുന്ന മഞ്ഞ കല്ല് തെളിഞ്ഞു വന്നു. അതവൻ കൈക്കലാക്കി തൻ്റെ നെഞ്ചിലേക്ക് ആഗിരണം ചെയ്തു. പക്ഷെ അതിൻ്റെ ശക്തിയിൽ അവൻ പുറകിലേക്ക് തെറിച്ചു. പടികളിൽ മുട്ടുകുത്തി നിന്നവൻ ആ കല്ലിൻ്റെ മുഴുവൻ ശക്തിയും അവൻ്റെ നിയന്ത്രണത്തിൽ ആക്കി. ഇത്രയും കാലം അനാഥമാക്കപ്പെട്ട പ്രതിഷ്ഠയുടെ രഹസ്യം കണ്ട് നിന്നവർക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. കല്ലിൻ്റെ അപകടം വേദത്തിൽ നിന്നും

💬 Comments

View all comments