0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

പേടിയുണ്ട് .. എന്നെ വിട്ട് പോവല്ലേ ദേവേട്ടാ.. നിക്ക് ആരുല്ല ഏട്ടനല്ലാതെ"

അത് പറയുമ്പോൾ അവളുടെ കണ്ണു നിറഞ്ഞൊഴുകിയിരുന്നു. സെക്കൻ്റുകൾ പാഴാക്കാതെ അവൻ അവൻ്റെ നിധിയെ വാരിപ്പുണർന്ന് ഉമ്മകൾ കൊണ്ട് മൂടി.

" എൻ്റെ ശ്രീക്കുട്ടനെ വിട്ട് ഞാൻ എവിടെ പോകാനാ? എനിക്ക് വേണ്ടി നീ പ്രാർത്ഥിക്കുന്നില്ലേ അപ്പൊ എനിക്കൊന്നും പറ്റില്ല."

അൽപ നേരം ആരും ഒന്നും മിണ്ടിയില്ല. ഭദ്രയുടെ തേങ്ങൽ അടങ്ങിയപ്പോൾ പെട്ടെന്ന് എന്തോ ഓർത്ത പോലെ അവൾ തല പൊക്കി.

" ഇന്നില്ലേ സ്വപ്‌നത്തിൽ ദേവേട്ടൻ്റെ അമ്മ വന്നു, ഞാൻ ആദ്യം പേടിച്ച് പോയി....."

ശ്രീദേവിയുമായുള്ള സംസാരം നൂലിടവിടാതെ അവൾ അവനെ അറിയിച്ചു.

" ഞാൻ പലവട്ടം കണ്ടിട്ടുണ്ട് , അമ്മ പറഞ്ഞതൊക്കെ സത്യമാ. എനിക്ക് നിന്നെ കാണിച്ചു തന്നതും നിൻ്റമ്മയുടെ മരണവും എല്ലാം. അതൊക്കെ പോട്ടെ നമ്മക്ക് ഉറങ്ങാലോ നാളെ ഒരുപാട് പണിയുണ്ട്. "

ഭദ്രയുടെ ചുണ്ടുകൾ നുകർന്നവൻ അവളെ ഉറക്കത്തിലേക്ക് വീഴ്ത്തി. ആ രാത്രി സൂര്യമംഗലത്ത് ഒരു തരി ഭയമില്ലാതെ അവൾ മാത്രം തൻ്റെ പ്രിയനെ കെട്ടിപ്പിടിച്ചുകൊണ്ട് ഉറങ്ങി. അന്നവസാനമായി ശ്രീദേവി അവൻ്റെ സ്വപ്നത്തിൽ വന്ന് അവൻ അറിയാൻ ബാക്കിയുണ്ടായിരുന്ന മറ്റാരും അറിയാത്ത രഹസ്യങ്ങളും അറിയിച്ചുകൊണ്ട് മടങ്ങി.

പിറ്റേന്ന് ഒരുക്കങ്ങളൊക്കെ കഴിഞ്ഞ് ഉച്ചയോടെ പണിക്കരും കാശിയും ഭവാനിയും മാധവനും മാത്രം ദേവഗിരിക്ക് പുറപ്പെട്ടു. സന്ധ്യക്ക് മുമ്പുതന്നെ ബാക്കിയുള്ളവരും അവിടേക്ക് എത്തിച്ചേർന്നു. പൂജയ്ക്കിടയിലും പുറകിൽ നിന്ന് അടക്കി സംസാരിക്കുന്നതവൻ കേട്ടു. അല്പം ദേഷ്യത്തോടെ അവൻ കാര്യം തിരക്കി.

" എന്താ മുത്തശ്ശി"

" അത് ദേവാ.. "

" ദേവേട്ടാ അഞ്ജന ചേച്ചിയെയും

💬 Comments

View all comments