Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]
തുടച്ചവൻ രണ്ടുപേരെയും കൂട്ടി അകത്തേക്ക് കയറി.
" ഭവാനിയമ്മേ ഇതുകൊണ്ടൊന്നും ആയിട്ടില്ല ഇനി ദേവഗിരിയിൽ ഭൈരവന് മുന്നിൽ ബാക്കിയുള്ള പൂജകൾ കൂടെ ചെയ്താൽ മാത്രമേ കാര്യമുള്ളൂ. നാളെ സൂര്യസ്തമയതോടെ പൂജകൾ തുടങ്ങണം എല്ലാവരും ഉണ്ടെങ്കിൽ അത്രയും നല്ലത്."
" അങ്ങനെ ആവട്ടെ പണിക്കരെ. ഇന്ന് ഇവിടെ തങ്ങിക്കോളു നാളെ ഇവിടുന്ന് പോകാം"
കാശി വന്നതോടെ പകുതി സമാധാനം അവിടെ തിരിച്ചെത്തിയിരുന്നു. അവൻ്റെ കൈവിടാതെ അവളും കൂടെ തന്നെ നടന്നു. ഇരിക്കുമ്പോൾ അടുത്തിരുന്നു തോളിലേക്ക് ചാരിയും കൈകൾ ചേർത്ത് പിടിച്ചും അവൾ ഇന്നലത്തെ വിഷമം പതിയെ തീർത്തു.
കിടക്കാൻ നേരം പതിവ് പോലെ പരിഭവങ്ങളുടെ കെട്ടുപൊട്ടിച്ചു. നുള്ളലും കടിക്കലുമായി അവളത് പ്രകടിപ്പിച്ചു.
" ഞാൻ കുറേ കരഞ്ഞു "
നെഞ്ചിലെ രോമങ്ങളിൽ വിരലോടിച്ചവൾ ആരോടെന്നില്ലാതെ പറഞ്ഞു. മറുഭാഗത്ത് ഒരു മൂളലിൽ ഒതുങ്ങിയപ്പോൾ വിരലിൽ കുടുങ്ങിയ റോമൻ വലിച്ചെടുത്തവൾ അവനെ നോവിച്ചു.
" അഹ്... എന്താ പെണ്ണെ അടങ്ങി കിടക്ക്"
" കുന്തം, ഞാൻ ഇന്നലെ കുറെ കരഞ്ഞു ന്ന്"
കാര്യം പരാതി ആണെങ്കിലും അവളുടെ സംസാരത്തിൽ അവൻ അല്പം ചിരിവന്നു. നെഞ്ചിൽ വച്ചിരുന്ന കൈ എടുത്ത് പതിയെ കടിച്ചുകൊണ്ട് തിരികെ ചോദിച്ചു.
" എന്തിനാ കരഞ്ഞേ? ഞാൻ എങ്ങും പോയില്ലലോ"
" അതേ പക്ഷേ എനിക്കെന്തോ സങ്കടമായി എന്നോട് പറയാതെ പോയപ്പോ, പിന്നെ മുത്തശ്ശിടെ കൂടെയും കണ്ടില്ല ഇവിടുത്തെ പ്രശ്നങ്ങളും കൂടെ കേട്ടപ്പോൾ ആകെ പേടിച്ചു ഞാൻ"
" നീ നല്ല ഉറക്കത്തിലായിരുന്നു അതോണ്ടല്ലേ പറയാതെ പോയത്, പിന്നെ അവിടുന്ന് എന്തൊക്കെയോ നടന്നു"
" ഹമ്മ്.. എനിക്ക് നല്ല
💬 Comments
View all comments