0%

Chapter Title : ചന്ദ്രവേദം 9 [മന്ത്രവാദി]

തെറിച്ചു വീണു. ഇടികൊണ്ടഭാഗത്ത് കൈകൾ പോലും എത്തിക്കാൻ കഴിയാതെ അയാൾ ആ പടികളിൽ കിടന്നു പിടഞ്ഞു മരിച്ചു. ഇതെല്ലാം കണ്ട് ഭയന്ന ഇരുവരും കോട്ടയ്ക്ക് അകത്തേക്ക് ഓടി.

" നിങ്ങൾ ആ വണ്ടിയിൽ ഇരുന്നാൽ മതി. ഞാൻ പറയാതെ പുറത്തിറങ്ങരുത്."

തൻ്റെ സഹോദരങ്ങളെ നോക്കി അവൻ ആവശ്യപ്പെട്ടു. അവരെ കാറിൽ കയറ്റി തൻ്റെ മന്ത്ര ശക്തികൊണ്ട് അതിനു ചുറ്റും രക്ഷാ കവചം തീർത്ത് കാശി മാടമ്പാടിയിലെ പൂജാമുറി ലക്ഷ്യമാക്കി നടന്നു.

"മഹിരൻ , അവൻ വന്നിരിക്കുന്നു.. നിനക്ക് ആകെയുള്ള തടസം അവൻ മാത്രമാണ്. അവനെ ഇല്ലാതാക്കിയാൽ ആ മന തന്നെ ഇല്ലാതാവും. വൈകേണ്ട , ഞാനും തയാറാണ് അവനെ തീർക്കാൻ"

" നിൽക്ക് മായൻ , കേവലം ഒരു മനുഷ്യൻ അല്ല അത് . സൂക്ഷിക്കണം"

കണ്ണുകളടച്ച് ദീർഘ ശ്വാസമെടുത്ത് മഹിരൻ പറഞ്ഞു.

" അറിയാം. അവനെ പറ്റി അറിഞ്ഞ നിമിഷം മുതൽ ഞാൻ തയ്യാറെടുത്തു തുടങ്ങിയതാണ്. വർഷങ്ങൾക്ക് മുമ്പ് കൊടുരനായ എൻ്റെ ചാത്തൻ കുക്കുടശൂരനെ കൊണ്ട് രഘുനാഥിൻ്റെ ആദ്യ ഭാര്യയെ പ്രാപിച്ച് ഞങ്ങൾ നിനക്കുള്ള ശക്തമായ ശരീരത്തെ ജനിപ്പിക്കാൻ തുടങ്ങിയതായിരുന്നു. പക്ഷേ പാതിവഴിയിൽ കുക്കുടശൂരനെ ഇല്ലാതാക്കി ഒരു ദേവ ശക്തി അവളെ ഇവിടെ നിന്നും കൊണ്ടുപോയി. ആ ശക്തിയാണ് അവനിലുള്ളത്. ദാ, ഈ കഠാര ഞാൻ അവന് വേണ്ടി ഉണ്ടാക്കിയതാണ്. ഇതവൻ്റെ ശരീരത്തിൽ ഏൽപ്പിക്കുന്ന ഓരോ മുറിവും അവൻ്റെ ശക്തിയെ ഇല്ലാതാക്കും. നെഞ്ചിൽ കുത്തിയിറക്കിയാൽ അതോടെ തീരും. ഹഹഹ.."

തൻ്റെ കണ്ടെത്തലുകളും അതിനുള്ള പ്രതിവിധിയും മഹിരൻ്റെ മുന്നിൽ നിരത്തി അയാൾ അട്ടഹസിച്ചു. മഹിരൻ്റെ മുഖത്തും പ്രതീക്ഷയുടെ

💬 Comments

View all comments